PRAVASI

നായര്‍ അസോസിയേഷന്‍ 11-ാം വാര്‍ഷികവും കേരളപ്പിറവിയും ആഘോഷിച്ചു

Blog Image

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ പതിനൊന്നാമത് വാര്‍ഷികവും കേരളപ്പിറവി ആഘോഷവും ഡെസ്പ്ലെയിന്‍സിലുള്ള പ്രയിറി ലേയ്ക്ക് കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടന്നു.
പ്രസിഡണ്ട് വിജി എസ്. നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡണ്ട് ഏവരേയും സ്വാഗതം ചെയ്യുകയും 2014 നവംബര്‍ ഒന്നിന് രൂപീകൃതമായ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുകയും പ്രത്യേകിച്ചും അമേരിക്കയിലും ഇന്ത്യയിലും നടത്തിയ ചാരിറ്റിയെക്കുറിച്ചും അതിനുവേണ്ടി അകമഴിഞ്ഞ സഹായം നല്കിയ ഏവരോടും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. ഭാവിയിലും നിങ്ങളോരോരുത്തരുടെയും ആത്മാര്‍ത്ഥമായ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. കൂടാതെ 1956 നവംബര്‍ ഒന്ന് ഏതൊരു മലയാളിക്കും അഭിമാനകരമായ ദിനമാണെന്നും കാരണം, ഭാഷാടിസ്ഥാനത്തില്‍ കേരളമെന്ന നമ്മുടെ കൊച്ചു സംസ്ഥാനം രൂപംകൊണ്ട ആ ദിവസം നമ്മള്‍ കേരളപ്പിറവിയായി എല്ലാവര്‍ഷവും ആഘോഷിക്കുന്നു. ഏവര്‍ക്കും കേരളപ്പിറവി ആശംസകള്‍ നല്കുകയും ചെയ്തു.
രാധാകൃഷ്ണന്‍ നായര്‍ കേരളപ്പിറവിയെക്കുറിച്ച് സംസാരിക്കുകയും ആശംസകള്‍ നല്കുകയും ചെയ്തു. തദവസരത്തില്‍ 'റിട്ടയര്‍മെന്‍റ് ജീവിതം എങ്ങനെ സുരക്ഷിതമാക്കാം' എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ റിജി മാഞ്ചിറയില്‍ നടത്തുകയും വിവിധ റിട്ടയര്‍മെന്‍റ് പ്ലാനുകളെക്കുറിച്ചും ബനിഫിറ്റ്സിനെക്കുറിച്ചും സംസാരിക്കുകയും ഏവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്തു. കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡണ്ടും സ്കോക്കി കമ്മിഷണറുമായ അനില്‍കുമാര്‍ പിള്ള ചടങ്ങില്‍ സന്നിഹിതനായിരുന്നു.
വിവിധ പരിപാടികള്‍ക്ക് എം.ആര്‍.സി. പിള്ള, രഘുനാഥന്‍ നായര്‍, പ്രസന്നന്‍ പിള്ള, ജിതേന്ദ്ര കൈമള്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, ദീപക് നായര്‍, വിജയ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി. അരവിന്ദ് പിള്ള എംസിയായി പ്രവര്‍ത്തിക്കുകയും സദസ്സിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.