നദിയെത്ര സുന്ദരി
തിരകൾക്കു താഴെ
എരിയും നെരിപ്പോടുകൾ
മരണത്തിൻ കാൽപ്പാടുകൾ
അടിയൊഴുക്കുകളുടെ
അടരാണ് നദി
ഉന്മാദ കുളിരിന്റെ
ലാസിയ ലഹരിയാണ് നദി
മത്സ്യകന്യകകൾ ഇണചേരും
മണിയറയാണ് നദി
കുമിളകൾ പൊട്ടി വിടരുന്ന
മലരാണ് നദി
നദി താളമാണ് ഓളമാണ്
നിധികളിക്കും താവളം
നിധികൾക്കും മീതെ
നിർദയം മരണത്തിൻ ദാഹം
ഇരുമുഖങ്ങളിൽ അമരും
ഇരുതലമൂരി നദി
നദിയിൽ ചരിത്രത്തിൻ
നഗ്നമാം സ്മൃതികൾ
സുഖവും ദുഃഖവും
ഇഴ പിരിയും ഒരു
ഇന്നലെയുടെ ചിത നദി
ഇന്നിന്റെ വിഷാദപ്രവാഹം
.jpg)
ജോൺ ഇളമത

