കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകനും താരത്തിന്റെ അടുത്ത സുഹൃത്തുമായ നാദിർഷ. ‘നന്ദി ദൈവമേ, സത്യമേവ ജയതേ’ എന്നായിരുന്നു നാദിർഷയുടെ പ്രതികരണം. ദിലീപിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിർഷ ഉൾപ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. ദിലീപ്, നാദിർഷ എന്നിവരെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തതും അന്ന് വലിയ വാർത്തയായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം ദിലീപ് ചെയ്ത സിനിമകളിലൊന്നായിരുന്നു നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’.


