“ മൗണ്ടൻ ഓഫ് മിറക്കിൾസ് “ , റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയെ കുറിച്ചും റാണിപുരം ക്നാനായ കുടിയേറ്റചരിത്രവും ഉൾകൊള്ളിച്ചു ഡോക്യുമെന്ററി ചിത്രം ഒരുങ്ങി;ഡോക്യുമെന്ററി നിർമ്മിച്ചു സംവിധാനം ചെയ്തത്: അമേരിക്കൻ മലയാളി സന്തോഷ് ചക്കുങ്കൽ.
ക്നാനായ സമുദായത്തിൻറെ മൂന്നാമത് സംഘടിത മലബാർ കുടിയേറ്റ ഭൂമിയായ റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയെകുറിച്ചും റാണിപുരം ക്നാനായ കുടിയേറ്റചരിത്രവും ഉൾകൊള്ളിച്ചുകൊണ്ട് അമേരിക്കൻ മലയാളിയും മീഡിയ രംഗത്തെ സജീവസാന്നിധ്യവുമായ കരിംങ്കുന്നം സ്വദേശിയായ സന്തോഷ് ചക്കുങ്കൽ അണിയിച്ചൊരുക്കിയ ഡോക്യൂമെന്ററി പ്രദർശനത്തിനായി ഒരുങ്ങി .
റാണിപുരം കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ്. അതിന്റെ പ്രകൃതിഭംഗിയും, തണുപ്പുള്ള കാലാവസ്ഥയും, പച്ചപ്പും കാരണം റാണിപുരം “കേരളത്തിന്റെ ഊട്ടി” എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലെ തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, റാണിപുരം ശാന്തമായ ഒരു ഒഴിഞ്ഞുകിടക്കുന്ന വിസ്മയലോകമായി മാറുന്നു — ഇത് പ്രകൃതിസ്നേഹികൾക്കും കാൽനടയാത്രികർക്കും പശ്ചിമഘട്ടത്തിലെ സമാധാനപരമായ വിശ്രമം തേടുന്നവർക്കും ഉത്തമമായ ഓർമയാകുന്നു.
1970-ൽ കരിംങ്കുന്നം , കിടങ്ങൂർ ,അരീക്കര ഉഴവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയ പൂർവികരുടെ കഷ്ടപ്പാടുകളുടെയും നിശ്ചയ ദാർഢ്യത്തിന്റയും സ്വന്തം ജനതയെ സംരക്ഷിക്കുവാൻ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്ത കോട്ടയം രൂപത യെയും അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികസ്രേഷ്ഠന്മാരുടെയും സന്ന്യാസിനി സമൂഹത്തിന്റെയും സംഭാവനയെ വളരെ വ്യക്തമായ പ്രതിപാദിച്ചിരിക്കുന്ന ഈ ഡോക്കുമെന്ററി മലബാർ കുടിയേറ്റ ചരിത്രത്തിനെകുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകുവാനും ഒരു ചരിത്ര രേഖയായി മാറുമെന്നതിൽ സംശയമില്ല.
ഇത്രയേറെ ചരിത്ര പ്രാധാന്യം ഉള്ള റാണിപുരം കുടിയേറ്റ ചരിത്രം ലോകത്തിന്റെമുന്നിലേക്കെത്തിക്കുവാൻ സാധിച്ചത് ഒരു നിയോഗമായി കരുതുന്നുവെന്നും കോട്ടയം അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിനും റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. ജോയ് ഊന്നുകല്ലേലിനും സന്യാസിനി സമൂഹത്തിനും പള്ളി സന്ദർശിക്കാനും അതിന്റെ സമൃദ്ധമായ ചരിത്രം പങ്കിടാനും അനുമതി നൽകിയതിനും പ്രത്യേക നന്ദി പറയുന്നതായി സന്തോഷ് ചക്കുങ്കൽ അറിയിച്ചു.
കൂടാതെ ഈ പ്രോജെക്ടിനോട് ആവേശപൂർവം സഹകരിച്ച റാണിപുരം ഇടവ കാഗങ്ങൾക്കും നല്ലവരായ റാണിപുരം നിവാസികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.റാണിപുരത്തിന്റെ മനോഹാരിത ഒപ്പിയെടുത്തിരിക്കുന്ന ഈ ഡോക്യൂമെന്ററി ദൃശ്യംവിസ്മയം തീർക്കുന്ന ഒരു അനുഭവമായിരിക്കും.
വീഡിയോ മുഴുവനായും കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.Knanaya.TV

