PRAVASI

മദർ തെരേസാ പീസ് ആൻഡ് ഹാർമണി നാഷണൽ എക്സലൻസ് അവാർഡ് ഷാജി എണ്ണശ്ശേരിക്ക്

Blog Image

ന്യൂയോർക്ക്: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പീസ് മിഷന്റെ ഈ വർഷത്തെ മദർ തെരേസാ പീസ് ആൻഡ് ഹാർമണി നാഷണൽ എക്സലൻസ് അവാർഡ് ന്യൂയോർക്കിലുള്ള ഷാജി എണ്ണശേരിലിനു ലഭിച്ചു.

ന്യൂഡൽഹിയിലെ ശ്രീനിവാസപുരിയിൽ വെച്ച് ക്രിസ്ത്യൻ പീസ് മിഷന്റെ  ചെയർമാൻ രാജീവ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കാതലിക് ബിഷപ്സ് കോൺഫ്രറൻസ് ഓഫ് ഇന്ത്യാ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ.അനിൽ ജോസഫ് തോമസ് കൗട്ടോ അവാർഡ് ഷാജി എണ്ണശേരിലിനു സമ്മാനിച്ചു.

പ്രൊഫ.ഡോ.സാജൻ എം. ജോർജ് (ചെയർമാൻ, ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓഖ്ല, ന്യൂഡൽഹി), റവ.ഫാ.ഷിനിൽ ജേക്കബ് (ഡൽഹി ആർച്ച് ബിഷപ് സെക്രട്ടറി), റവ.ഫാ.ജിന്റോ ടോം, മാർക്ക് ക്ലൈവ് (മെതഡിസ്റ്റ് ചർച്ച് ഇന്ത്യ മുൻ സിഇഒ, ഇൻസ്റ്റിറ്റ്യൂഷൻസ്), കുഞ്ഞമ്മ മാത്യു (നാഷണൽ പ്രസിഡന്റ്, വൈ.ഡബ്ല്യു.സി.എ ഓഫ് ഇന്ത്യ), ഡോ. സഞ്ജന ജോൺ (ഗ്ലോബൽ കൾച്ചറൽ ഡിപ്ലോമാറ്റ്, ഫിലിം മേക്കർ) എന്നിവർ അവാർഡ് ദാന ചടങ്ങിൽ വിശിഷ്ടാതിഥികളായി.

ഷാജി എണ്ണശ്ശേരിയുടെ നേതൃത്വത്തിൽ ഫുഡ് ഫോർ ഹംഗറി എന്ന ചാരിറ്റി മിഷൻ കഴിഞ്ഞ 20 വർഷങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ അവാർഡിന് പരിഗണിച്ചത് എന്ന് ക്രിസ്ത്യൻ പീസ് മിഷന്റെ സംഘാടകർ അറിയിച്ചു.

ഡൽഹി കേന്ദ്രമാക്കി പാസ്റ്റർ എം.പി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഡൽഹിയിലുള്ള ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഹോസ്പിറ്റൽ, സബർജംഗ് ഹോസ്പിറ്റൽ തുടങ്ങി നിരവധി ഹോസ്പിറ്റലുകളിൽ എത്തുന്ന പാവങ്ങൾക്കായി ഭക്ഷണപൊതി നൽകുന്ന പ്രവർത്തനങ്ങളും ഫുഡ് ഫോർ ഹംഗറി എന്ന ചാരിറ്റി മിഷൻ ഏറ്റെടുത്ത് നടത്താറുണ്ട് .


ഷാജി എണ്ണശ്ശേരി  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.