PRAVASI

ചിക്കാഗോ സെന്റ് മേരീസിൽ മാതൃദിനം വിപുലമായി ആഘോഷിച്ചു

Blog Image

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേർസ് ഡേ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. അമ്മമാർക്കായുള്ള പ്രത്യേക ആശിർവാദം, എല്ലാ അമ്മാരെയും ആദരിക്കൽ, മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ, മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ "എന്റെ 'അമ്മ, എന്റെ അനുഗ്രഹം' എന്ന പേരിൽ നടത്തിയ പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ ഈ ആഘോഷത്തിന് മാറ്റു കൂട്ടി.

മെയ് 10, ഞായറാഴ്ച ഇടവകയിൽ നടത്തിയ നാല് കുർബാനകൾക്കും ശേഷം 'അമ്മമാർക്കായി പ്രതേകം ആശീർവാദ പ്രാർത്ഥനകൾ നടത്തി. തുടർന്ന് എല്ലാ അമ്മമാർക്കും വൈദികർ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു. വിവിധ കുർബാനകളിൽ വികാരി ഫാ. സിജോ മുടക്കോടിൽ, അസ്സോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമ്മികരായിരുന്നു. മിഷൻ ലീഗ് പ്രതിനിധി ഫിലിപ്പ് നെടുംതുരുത്തിപുത്തൻപുരയിൽ ഇടവകയെ പ്രതിനിധീകരിച്ചു മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. കൂടാതെ മിഷൻ ലീഗ് അംഗങ്ങൾ ഇടവകയിലെ എല്ലാ മാതാക്കൾക്കും സ്‌നേഹപൂർണമായ സന്ദേശങ്ങളോടു കൂടിയ ബുക്ക് മാർക്കുകൾ   സമ്മാനിച്ചു. തുടർന്ന് മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. പങ്കെടുത്ത ഏവർക്കും പായസവും വിതരണം ചെയ്തു. 

മാതൃദിനത്തിന്റെ പ്രധാന്യം ഊട്ടിവളർത്തിയ ഈ പരിപാടികൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും മെൻസ് മിനിസ്ട്രി കോർഡിനേറ്റേഴ്‌സായ അലക്സ് മുല്ലപ്പളളി, ഫിലിപ്പ് പുത്തൻപുരയിൽ, ബിജു ജെയിംസ് പൂത്തുറ എന്നിവരും നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.