PRAVASI

യുദ്ധഭൂമിയിലെ ചരിത്ര ദൗത്യവുമായി മോഹൻലാൽ; ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരിട്ടു

Blog Image

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസേഴ്സായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.

യുക്രൈൻ–റഷ്യ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചിട്ടുള്ള ചിത്രത്തിൽ മോഹൻലാൽ ഉടൻ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ഷൂട്ടിംഗാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാലിനൊപ്പം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ ബോളിവുഡ്, അന്യഭാഷാ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള പ്രമുഖരായ സാങ്കേതിക പ്രവർത്തകരാണ് ‘ഓപ്പറേഷൻ ഗംഗ’യുടെ അണിയറയിലുള്ളത്. ശാശ്വത് സച്ച്ദേവ് സംഗീതവും, ‘പുഷ്പ’ ചിത്രങ്ങളുടെ ക്യാമറമാൻ മിറോസ്ലാവ് കുബ ബ്രോസെക് ഛായാഗ്രഹണവും നിർവഹിക്കുന്നു. ‘ധുരന്തർ’, ‘കിൽ’ ഫെയിം സീ യങ് ഓ ആണ് ആക്ഷൻ ഡയറക്ടർ. രാജീവൻ (പ്രൊഡക്ഷൻ ഡിസൈൻ), ഷമീർ മുഹമ്മദ് (എഡിറ്റിംഗ്), ബിഷ്വദീപ് ചാറ്റർജി (സൗണ്ട് ഡിസൈൻ), കെ. വി. സഞ്ജിത് (വിഎഫ്എക്സ്), സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ (മിലിട്ടറി അഡ്വൈസർ), മെൽവി ജെ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.