PRAVASI

അമ്മ പ്രസിഡന്റായി മോഹൻലാൽ ‘തുടരും’

Blog Image

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരുമെന്ന് റിപോർട്ടുകൾ. തുടരണമെന്ന് അഡ്ഹോക് കമ്മറ്റി മോഹൻലാലിനോട് അഭ്യര്ർത്ഥിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. മെയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് അംഗങ്ങളുടെ പൊതുതാല്‍പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്.

ട്രഷറര്‍ സ്ഥാനത്ത് നിന്ന് പിൻവാങ്ങുന്നതായി ഉണ്ണി മുകുന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം സ്വന്തംപ്രൊഡക്ഷന്‍ ഹൗസുമായി ബന്ധപ്പെട്ട ജോലികൾ കൂടുതലായതിനാൽ സംഘടനാ കാര്യത്തിൽ ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജി എന്നാണു അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27നാണ് അമ്മയില്‍ കൂട്ടരാജി ഉണ്ടായത്. പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് വലിയ വിവാദം ഉണ്ടായതോടെയാണ് കൂട്ടരാജി.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ലെന്നും സിനിമാ രംഗം ആകെയാണെന്നും വിഷയത്തില്‍ മോഹൻലാൽ പിന്നീട് പ്രതികരിച്ചിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.