തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതായി റിപ്പോർട്ട്. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ടോടെ വൈദ്യുതി മന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഈ നിയമനം ശ്രദ്ധയിൽപ്പെട്ടത്.
കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസ് നിലവിൽ ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയാണ്. മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളിൽ യു.ഡി.എഫ്. കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ യു.ഡി.എഫ്. സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ സമാനമായ രീതിയിലുള്ള നിയമനം ഉണ്ടായത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

