ഡാളസ് ക്രീസ്തു രാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ തിരുബാലസഖ്യത്തിന്റെയും മീഷൻലീഗിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായ് മീറ്റ് ആൻഡ് ഗ്രീറ്റ് സാൻറ്റാ പ്രാഗ്രാം ഡിസംബർ 14 ഞായർ 12.30 pm ന് നടത്തപ്പെടുന്നു. കുട്ടികൾക്കും മാതാപിതാക്കൾക്കും സാന്റായോടൊപ്പം കുടുംബചിത്രത്തിനും ഒപ്പം ഭക്ഷണത്തിനും അവസരം ഒരുക്കുന്നു. കുട്ടികൾക്കായ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും ക്രമീകരിക്കുന്നതാണ്. ഇതിന്റെ രജിട്രേഷൻ ഇതിനോടകം ആരംഭിച്ചു. കുട്ടികൾക് ഒരു പുത്തൻ അനുഭവം ഈ കൂട്ടായ്മ നൽകും എന്ന് മിനിസ്ട്രി എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം വികാരി ഫാ.ബിൻസ് ചേത്തലിൽ അറിയിച്ചു.


