PRAVASI

മഴത്തുള്ളിയിലെ മയൂര നടനം

Blog Image

മനുഷ്യ ജീവിതത്തിൽ നൃത്തമെന്ന കലാരൂപത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശരീരത്തിന്റെ ചലനത്തിന് അപ്പുറത്ത് ആത്മാവിന്റെ ഭാഷയാണ് നൃത്തം. സംസ്ക്കാരത്തേയും, പാരമ്പര്യത്തേയും പ്രതിനിധീകരിക്കുന്ന ശാസ്ത്രീയ നൃത്തത്തിൽ ആത്മീയതയും ഭക്തിയും നിറഞ്ഞിരിക്കുന്നു. സാമൂഹിക ബന്ധം വളർത്തുവാനും, ആഘോഷങ്ങൾക്ക് കൂടുതൽ നിറം നൽകുവാനും ഇത് വഴി സാധിക്കുന്നു.

മഴത്തുള്ളി മീഡിയയുടെ നേതൃത്വത്തിൽ എഡ്മൺന്റണിൽ വച്ചു നടത്തപ്പെട്ട മയൂര 2025 എന്ന മനോഹരമായ നൃത്ത മത്സരം കണ്ണിനും, കാതിനും ഒരുപോലെ കുളിർമ്മയേകുന്നതായിരുന്നു. കലയുടെ മികവിനേയും, സാഹോദര്യ ബോധത്തേയും ഒരു പോലെ ആഘോഷിച്ച ഉത്സവം എന്നു വേണം എനിക്കിതിനേക്കുറിച്ച് വർണ്ണിക്കാൻ. നൃത്തത്തിലൂടെ സംഗീതം, സംസ്ക്കാരം,ശീലങ്ങൾ എന്നിവയെ ഒരുമിപ്പിച്ച ഈ വേദി ഒരു പാട് കുഞ്ഞുങ്ങൾക്കും, യുവത്വങ്ങൾക്കും ആത്മവിശ്വാസവും, പ്രചോദനവും നല്കുന്ന ഒന്നായി മാറി.
ഇത്രയേറെ മനോഹരമായ നൃത്ത മത്സരം അത്യന്തം ഭംഗിയായി സംഘടിപ്പിച്ച മഴത്തുള്ളി മീഡിയയുടെ CEO and Founder ജോർജ് പുലിക്കോടന്റെ സംഘടനാ ക്ഷമതയും കലാ സ്നേഹവും പ്രശംസനീയമാണ്.

നമ്മുടെ സംസ്ക്കാരിക പാരമ്പര്യത്തേയും, യുവത്വത്തിന്റ ഭാവിയേയും ഒരുപോലെ ഉജ്ജ്വലമാക്കിയ ഈ വേദി എല്ലാ കലാസ്നേഹികൾക്കും, പ്രത്യേകിച്ച് ഇതിൽ പങ്കെടുത്ത എല്ലാവർക്കും നിറഞ്ഞ ഓർമ്മകളും, നഷ്ടപ്പെടാത്ത അനുഭവവുമായിരിക്കും…

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.