PRAVASI

മാത്യു തോമസ് വടക്കേക്കുറ്റ് ഡാലസിൽ അന്തരിച്ചു

Blog Image

ഡാലസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചൻ 88) ഡാലസിൽ അന്തരിച്ചു. മുംബൈ, മസ്കിറ്റ്, ബഹറിൻ,ഡാലസ് എന്നിവിടങ്ങളിൽ ദീർഘനാൾ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്നു.

കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ ഏലിയാമ്മ മാത്യുവാണ് സഹധർമ്മിണി.

മക്കൾ: ബാബു മാത്യു, ബിനു ബെന്നി , ബിജു മാത്യു, ബിന്നി മാത്യു (എല്ലാവരും ഡാലസിൽ).

മരുമക്കൾ: മേഴ്സി ബാബു, ബെന്നി ഫിലിപ്പോസ്, ജോയ്സ് ബിജു, മിനി ബിന്നി.

കൊച്ചു മക്കൾ: ബിനിൽ, ജെറിൻ, ഷെറിൻ, എലിസബേത്ത്, റിബേക്ക, സ്റ്റീവ്.

പൊതുദർശനം ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ (1927 Rosebud Dr, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് ജൂലൈ 5 ശനിയാഴ്ച രാവിലെ  9 മണിക്ക് ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഇർവിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ (1413 E Irving Blvd, Irving, Tx 75060) സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:-

  ബാബു വടക്കേക്കുറ്റ് - 214 554 1424

  ബെന്നി ഫിലിപ്പോസ് - 214 215 4804
 

മാത്യു തോമസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.