PRAVASI

പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ മേംഫിസ് ടെന്നസിയിൽ ഒക്ടോ 24ന് പ്രസംഗിക്കും

Blog Image

മേംഫിസ് ടെന്നസി: ഇന്ത്യയിലെ ക്രൈസ്തവസഭയുടെ ഇന്നത്തെ വളർച്ചയും വെല്ലുവിളികളെയും അടിസ്ഥാനമാക്കി
പ്രശസ്ത മാധ്യമപ്രവർത്തകനും തെഹൽക  മുൻ ചീഫ് എഡിറ്ററുമായ ശ്രീ മാത്യു സാമുവേൽ ഇന്റർനാഷണൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കും. ഒക്ടോബർ 24 ശനിയാഴ്ച 2 മണിക്ക് ഫെല്ലോഷിപ് ഓഡിറ്റോറിയത്തിലാണ് (8308 MACON RD, CORDOVA, TN)  സമ്മേളനം.
ഇന്ത്യയിൽ ക്രൈസ്തവസഭകൾ നേരിടുന്ന വെല്ലുവിളികൾ, പീഡനങ്ങൾ, എഫ് സി ആർ എ പോലുള്ള നിയമങ്ങളിൽ വരുന്ന കർശനമായ മാറ്റങ്ങൾ എന്നിവയും പ്രഭാഷണങ്ങളിൽ പരാമർശിക്കും. ക്രൈസ്തവ ചിന്ത ഏർപ്പെടുത്തിയ 2025ലെ വിഎം മാത്യു പുരസ്കാര അവാർഡ് ജേതാവ് കൂടിയാണ് ശ്രീ മാത്യു സാമുവൽ. കൂടുതൽ വിവരങ്ങൾക്ക്‌ റെവ ബാബു തോമസ് 901 628 0838

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.