PRAVASI

മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു. സംസ്കാരം ഒക്ടോബർ 22 ബുധനാഴ്ച (നാളെ)

Blog Image

ബെൻസേലം: പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത്  പരേതരായ തോമസ് വർഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകൻ മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു..
ഭാര്യ: തട്ടയ്ക്കാട്, കുമ്പനാട്, പള്ളിക്കിഴക്കേതിൽ പരേതയായ മറിയാമ്മ മത്തായി. പരേതൻ, ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ച് ഇടവാംഗമായിരുന്നു.

മേബൽ, മേബിൾ, മേബി എന്നിവർ മക്കളും, തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ എന്നിവർ മരുമക്കളും, മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്‌ലി, ജോഷ്വ, സാറ എന്നിവർ കൊച്ചുമക്കളുമാണ്.

പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും: 2025 ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടും. (10197 Northeast Ave, Philadelphia, PA 19116) സംസ്കാര ശുശ്രൂഷകൾക്ക് അസെൻഷൻ മാർത്തോമ്മാ ചർച്ച് വികാരി ഫാ. ജോജി എം.ജോർജ് നേതൃത്വം നൽകും. അതിനെത്തുടർന്ന്, ഉച്ചയ്ക്ക് 12:45 ന് റിച്ച്ലിയൂ റോഡിലുള്ള റോസ്‌ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)

മത്തായി തോമസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.