PRAVASI

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവ് മേരി തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു

Blog Image

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ  മാതാവും പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ (സംസ്‌സ്ഥാന വോളിബോൾ താരവും KSRTC ഓഫീസറുമായിരുന്ന )സഹധർമ്മണി   മേരി തോമസ് (അമ്മണി 80 ) കേരളത്തിൽ നിര്യാതയായി. കലൂർ തേലമണ്ണിൽ കുടുബാംഗമാണ്. വളരെ വളരെക്കാലം ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി തോമസ്  കുറച്ചു കാലമായി കേരളത്തിൽ വിശ്രമ ജീവിതം നയിച്ച് വരുകയായിരുന്നു.

മക്കൾ : പ്രീത , പ്രിൻസ് , പ്രദീപ് , പ്രവീൺ (ഫൊക്കാന ) മരുമക്കൾ : ജോസ് പെരിഞ്ചേരി,അനിത പുല്ലാട്ടു , മിറ്റ്സി പീരുമേട് ,സുനു ഇടക്കാടെത്തു  പുത്തൻ വീട്ടിൽ (എല്ലാവരും US ആണ് ) കൊച്ചുമക്കൾ :ടിന്റു & റീഗൻ  ,ടിജോ & ആർച്ചന , നിധിൻ & മേഴ്‌സി ,നാഥൻ ,മായാ ,ഷോൺ ,റയാൻ ,റോഹിൻ , റൂബിൻ  കൊച്ചുമക്കൾ :സ്റ്റീവൻ ,സ്റ്റാൻലി ,സോഫി ,ലൂക്ക് ,ഐറിസ്.

 പൊതുദര്‍ശനം ജുലൈ 20 ഞായര്‍ രാവിലെ 8 മണി  മുതല്‍  വസതിയിൽ നടത്തും ,ഉച്ചക്ക്  2 .30 ന്  ഭവനത്തിലെ ശ്രുശ്രുഷകൾക്ക് ശേഷം സംസ്കാരം 3 .30 ന്  മല്ലപ്പള്ളി സെഹിയോൻ മാത്തോമ്മ പള്ളിയിൽ.

 മേരി തോമസിന്റ് നിര്യാണത്തിൽ  ഫൊക്കാന  അനുശോചനം രേഖപ്പെടുത്തി . പ്രവീൺ തോമസിന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക് ചേരുകയും പരേതയുടെ ആത്‌മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായി   പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് , നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റീ ബോർഡ് മെംബേർസ്   എന്നിവർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.