PRAVASI

മേരി ജോൺ പാലമറ്റം നിര്യാതയായി

Blog Image

കുറിച്ചിത്താനം - പടിഞ്ഞാറേകുറ്റ് എടി ഉലഹന്നാന്റെ ഭാര്യ മേരി ജോൺ പാലമറ്റം (88) അന്തരിച്ചു.
മക്കൾ: ജൂലിയറ്റ് ജോൺ, അനിൽ ജോൺ
മരുമക്കൾ: ബിജു കുരികാട്ടുപാറ, റിയ അനിൽ ( എല്ലാവരും യുഎസ്എ ).
സംസ്കാര ശുശ്രൂഷകൾ ജനുവരി 2 ആം തീയതി വെള്ളിയാഴ്ച 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് രണ്ടുമണിക്ക് കുറിച്ചിത്താനം സെൻതോമസ് കത്തോലിക്ക പള്ളിയിൽ വച്ച് നടക്കുന്നതാണ്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്) ന്റെ സജീവ പ്രവർത്തകനും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു മാപ്പിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ബിജു കുരികാട്ടുപാറയുടെ ഭാര്യ മാതാവാണ് പരേത. മാപ്പ് പ്രസിഡണ്ട് ബെൻസൺ പണിക്കർ സെക്രട്ടറി ലിജോ ജോർജ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഭവനത്തിൽ എത്തി അനുശോചനമറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.