PRAVASI

MARTHO VOLLEY BALL 2025:ചലഞ്ചേഴ്സ് ചാമ്പ്യൻമാർ

Blog Image

ചിക്കാഗൊ: ചിക്കാഗൊ മാർത്തോമ്മാ ഇടവകയിലെ യുവജന സംഘടനകളായ യൂത്ത് ഫെലോഷിപ്പ്, യുവജനസഖ്യം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രഥമ വോളിബാൾ ടൂർണമെന്റ് " MARTHO VOLLEY BALL 2025" ൽ പുരുഷ വിഭാഗത്തിൽ ശ്രീ.ജോസ് വർഗീസ് നേതൃത്വം നൽകിയ, ശ്രീ. ജോയൽ ജോൺ ക്യാപ്റ്റൻ ആയ CMTC CHALLENGERS ഉം, വനിതാ വിഭാഗത്തിൽ Mrs. നിമ്മി മൊളക്കൽ നേതൃത്വം നൽകിയ Ms. ടീനാ സാമുവേൽ ക്യാപ്റ്റൻ ആയ CMTC TITAN ഉം വിജയികളായി.


Feldman Recreation center ൽ വച്ച് നടത്തപ്പെട്ട ടൂർണമെന്റിന്റെ ഉത്ഘാടനം ചിക്കാഗൊ മാർത്തോമ്മാ ഇടവക വികാരി റവ.ആശിഷ് തോമസ് അച്ചൻ നിർവഹിച്ചു, ചിക്കാഗൊ മാർത്തോമ്മാ ഇടവകയിലെ യുവജനങൾക്കായി ക്രമീകരിച്ച ഈ ടൂർണമെന്റിൽ 75 ൽ പരം യുവജനങൾ 7 ടീമുകളിലായി പങ്കെടുത്തു. Ms. Anila Ann Mathew, Ms. Nimi Molakal, Mr. Jose Varghese, Dr. Shijy Alex, Mr. George Molakal, Mr. Praveen Thomas, Dr. Joe Mathew George എന്നിവർ ഈ വർഷത്തെ ടീമുകളെ സ്പോണസർ ചെയ്തൂ. വിജയികൾക്കുള്ള സമ്മാന വിതരണംറവ.ആശിഷ് തോമസ് അച്ചനും, റവ.ബിജു യൊഹന്നാൻ അച്ചനും നിർവഹിച്ചു . പ്രഥമ മാർത്തോമ്മാ വോളിബോൾ ടൂർണമെന്റിന് യുവജനസഖ്യം സെക്രട്ടറി ശ്രീ. അജു മാത്യുവിന്റെ നേതൃത്വത്തിൽ ശ്രീ. ജോമി റോഷൻ വർഗീസ് ജനറൽ കൺവീനറായി ശ്രീ. റോയി തോമസ്, ശ്രീ ജിബിൻ ജോർജ്ജ്, ശ്രീ റയാൻ തോമസ്, ശ്രീ ആൽബിൻ ജോർജ്ജ്, ശ്രീ കെവിൻ ജേക്കബ്, ശ്രീ ചാൾസ് തോമസ്, ശ്രീ നിജു പോത്തൻ, ശ്രീ. റിതിൻ റോയി എന്നിവർ ഉൾപ്പെട്ട കമ്മറ്റി മത്സര ക്രമീകരണങൾക്ക് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.