PRAVASI

മറിയാമ്മ തിമൊത്തിയോസ്‌ ഡിട്രോയിറ്റിൽ അന്തരിച്ചു

Blog Image

ഡിട്രോയിറ്റ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ ജി തിമൊത്തിയോസിന്റെ സഹധർമ്മിണി മറിയാമ്മ തിമൊത്തിയോസ്‌ (88) ഡിട്രോയിറ്റിൽ അന്തരിച്ചു. കുണ്ടറ മാറനാട്‌ പുത്തൻപുരയിൽ കുടുംബാംഗമാണ്‌ മറിയാമ്മ തിമൊത്തിയോസ്‌. പൊതുദർശനം ഫെബ്രുവരി 20 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും. ശവസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 21 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും. മക്കൾ: ജീബി, ഡോ. സോണിയ മരുമക്കൾ: ലീന, ബിജു കൊച്ചുമക്കൾ: അലയന, എലൈജ, ജിയാന, നിഷ, മലിന സഹോദരങ്ങൾ: പരേതനായ മാത്യു പണിക്കർ (ബാബു), കോശി പണിക്കർ (സണ്ണി, കോട്ടയം), ജോൺ പണിക്കർ (രാജൻ, ഡിട്രോയിറ്റ്). കൂടുതൽ വിവരങ്ങൾക്ക് റോജൻ പണിക്കർ 419-819-7562.

മറിയാമ്മ തിമൊത്തിയോസ്‌

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.