PRAVASI

മറിയാമ്മ പിള്ള മെമ്മോറിയല്‍ സൂപ്പര്‍ കപ്പ് ടോറന്‍റോ സ്പൈക്കേഴ്സിന്

Blog Image

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ നടത്തിയ മറിയാമ്മ പിള്ള മെമ്മോറിയല്‍ സൂപ്പര്‍ കപ്പ് മത്സരത്തില്‍ ടോറന്‍റോ സ്പൈക്കേഴ്സ് ടീം ജേതാക്കളായി. ന്യൂയോര്‍ക്ക് ചലഞ്ചേഴ്സുമായി ഏറ്റുമുട്ടിയാണ് ടോറന്‍റോ സ്പൈക്കേഴ്സ് വിജയശ്രീലാളിതരായത്.
രാവിലെ 8 മണിക്കു തന്നെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ചെറുപ്പക്കാരുടെ സോക്കര്‍ ടീമുകള്‍ അണിനിരന്നു കഴിഞ്ഞിരുന്നു. ഹൂസ്റ്റണ്‍ യുണൈറ്റഡ്, ചിക്കാഗോ മലയാളി എഫ്സി, വാക്കീഗണ്‍ യംഗ് ബോയിസ്, ഫില്ലി ആര്‍സിണല്‍, മെറിലാന്‍ഡ് സ്ട്രൈക്കേഴ്സ്, ചിക്കാഗോ ചലഞ്ചേഴ്സ്, ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ്, ടോറന്‍റോ സ്പൈക്കേഴ്സ് എന്നീ എട്ടു ടീമുകളാണ് മാറ്റുരയ്ക്കാന്‍ ചിക്കാഗോയുടെ മണ്ണില്‍ ആഗതരായത്.
ഉച്ചക്ക് 12 മണിക്ക് പ്രസിഡണ്ട് ജോയി ഇണ്ടിക്കുഴി ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ മുഖ്യ സ്പോണ്‍സറായ ചന്ദ്രന്‍ പിള്ളയും ഐഎംഎ ഭാരവാഹികളായ ജോര്‍ജ് പണിക്കര്‍, അനില്‍ പിള്ള, പ്രിജീല്‍ അലക്സാണ്ടര്‍, ഷാനി ഏബ്രഹാം, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ലിന്‍സ് ജോസഫ്, ജോസി കുരിശിങ്കല്‍, ജോര്‍ജ് മാത്യു, സിബു മാത്യു, വര്‍ക്കി  ശാമുവേല്‍, പ്രവീണ്‍ തോമസ്, സാം തോമസ്, സാം ജോര്‍ജ്, സാക്ക തോമസ്, ലിനു ജോസഫ് എന്നിവരും മറ്റു സ്പോണ്‍സര്‍മാരായ ജെയ്ബു കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, അറ്റോര്‍ണി സ്റ്റീവ് ക്രിഫേയിസ്, ഷിജോ മുല്ലപ്പള്ളി, കൈരളി ഫുഡ്സ്, സണ്ണി ഈറോറിക്കല്‍ തുടങ്ങിയ ഒരു വന്‍നിര സ്പോണ്‍സര്‍മാരും ഈ ടൂര്‍ണമെന്‍റിന് നേതൃത്വമേകാന്‍ സന്നിഹിതരായിരുന്നു.
ചിക്കാഗോയിലെ ഏതു പരിപാടിയിലും കാണികളെ ഉദ്വേഗഭരിതരാക്കി മുള്‍മുനയില്‍ നിര്‍ത്തുന്ന സജി പൂതൃക്കയില്‍ തന്‍റെ റണ്ണിംഗ് കമന്‍ററികള്‍ കൊണ്ട് കാണികളെ ആവേശഭരിതരാക്കി.
മെഡിക്കല്‍ ടീമിനു വേണ്ടി ലിസി പീറ്റര്‍ ഇണ്ടിക്കുഴിയും ബഞ്ചമിന്‍ തോമസും സ്തുത്യര്‍ഹമായ സേവനം നടത്തി.
വൈകുന്നേരം 6 മണിക്ക് നടന്ന സമ്മാനദാന ചടങ്ങില്‍ ഒന്നാം സമ്മാനമായ മറിയാമ്മ പിള്ള മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 1000 ഡോളര്‍ ക്യാഷ് അവാര്‍ഡും ഐഎംഎ മുന്‍ ട്രഷറര്‍ ചന്ദ്രന്‍ പിള്ള നല്കി. രണ്ടാം സമ്മാനമായ 500 ഡോളര്‍ ക്യാഷ് പ്രൈസും പീറ്റര്‍ ഇണ്ടിക്കുഴി മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും സംഘടന പ്രസിഡണ്ട് ജോയി ഇണ്ടിക്കുഴി നല്കുകയുണ്ടായി.
ചെറുപ്പക്കാര്‍ക്കും ഏറെ അവസരങ്ങള്‍ ഒരുക്കുന്ന ഐഎംഎ കഴിഞ്ഞ 35 വര്‍ഷമായി കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ്. ഐഎംഎയുടെ സോക്കര്‍ ടൂര്‍ണമെന്‍റിന് പിന്തുണയുമായി ചിക്കാഗോയിലെ വിവിധ സംഘടനാ നേതാക്കളായ ജോസ് മണക്കാട്ട്, പീറ്റര്‍ കുളങ്ങര, സിറിയക് പുത്തന്‍പുര, സാബു അച്ചേട്ട്, മനോജ് അച്ചേട്ട്, സൈമണ്‍ ചക്കാലപ്പടവില്‍, ആന്‍റോ കവലയ്ക്കല്‍, ജെയിംസ് പുത്തന്‍പുര, ജിസ്മോന്‍ വില്‍സണ്‍ ഊഴത്തില്‍ തുടങ്ങി ഒരു വന്‍നിരതന്നെ സന്നിഹിതരായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.