PRAVASI

മാർ കുര്യാക്കോസ് കുന്നശേരി അനുസ്മരണം നടത്തി

Blog Image

കോട്ടയം: അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയു ടെ എട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലി ന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി യും അനുസ്മരണപ്രാർഥനകളും നടത്തി.

ദൈവവിശ്വാസത്തിൽ അടിയുറച്ച് കാലാനുസൃത മായും ദീർഘവീക്ഷണത്തോടെയും സഭയെയും സമുദായത്തെയും കരുതലോടെ പരിപാലിച്ച ഇടയ ശ്രേഷ്ടനായിരുന്നു മാർ കുര്യാക്കോസ് കുന്നശേരി യെന്ന് മാർ ജോസഫ് പണ്ടാരശേരിൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

അതിരൂപതയുടെയും കേരളസഭയുടെയും സമഗ്ര വളർച്ചയ്ക്കായി പിതാവു നല്കിയ സംഭാവനകൾ നി സ്ഥലമാണെന്നും അദ്ദേഹം കൂടിച്ചേർത്തു.അതിരൂപത പ്രൊ-പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ തോ മസ് ആനിമൂട്ടിൽ, സിഞ്ചെല്ലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസിലർ ആൻഡ് കത്തീഡ്രൽ വി കാരി ഫാ. തോമസ് ആദോപ്പിള്ളിൽ, പ്രൊക്കുറേറ്റ ർ ഫാ. എബ്രാഹം പറമ്പേട്ട്, അസിസ്റ്റന്റ് വികാരി ഫാ. ഷാനി വലിയപുത്തൻപുരയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.