PRAVASI

ഫൊക്കാന കേരളാ കൺവൻഷനിൽ മാർ ക്രിസോസ്റ്റം ചിത്ര പ്രദർശനം,മാർ ക്രിസോസ്റ്റത്തിൻ്റെ ദർശനങ്ങൾ കാലാതീതം: അടൂർ ഗോപാലകൃഷ്ണൻ

Blog Image

കോട്ടയം: മാർ ക്രിസോസ്റ്റത്തിൻ്റെ ദർശനങ്ങൾ കാലാതീതമെന്ന് ചലച്ചിത്ര സംവിധായകൻ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിരുവല്ല വൈ എം സി ഐ ഫൊക്കാന  കുമരകം ഗോകുലം ഗ്രാൻഡ് റിസോട്ടിൽ നടത്തിയ കേരളാ കൺവൻഷനിൽ നടത്തിയ മാർ ക്രിസോസ്റ്റം ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അഡ്വ. വർഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു . ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി , ജോർജി വർഗീസ് , ഡോ. മാമൻ സി ജേക്കബ് , ജോയി ജോൺ എന്നിവർ പ്രസംഗിച്ചു.



ഫൊക്കാന കൺവൻഷനിൽ മാർ ക്രിസോസ്റ്റം ചിത്രദർശനം അടൂർ ഗോപാല കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ജോയി ജോൺ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ,ജോർജി വർഗീസ് ,ദിനേശ് പണിക്കർ , വർഗീസ് മാമൻ തുടങ്ങിയവർ സമീപം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.