PRAVASI

മാർ അത്തനേഷ്യസ് കോളേജ് ആലുമ്നി യൂ.എസ്.എ. ഒളിമ്പ്യാന്മാരെയും മറ്റു പ്രശസ്ത താരങ്ങളെയും ആദരിച്ചു

Blog Image

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്  ഓഫ് ആർട്സ് & സയൻസ് ആലുമ്നി യൂ. എസ്. എ. യുടെ ആഭിമുഖ്യത്തിൽ   നടന്ന മീറ്റിംഗിൽ കോളെജിലെ പൂർവ വിദ്യാർത്ഥികളും, കായിക - കലാ  രംഗത്തു ദേശീയ - അന്തർദേശിയ നിലയിൽ അവാർഡ് /മെഡൽ ജേതാക്കളുമായ താരങ്ങളെ ആദരിച്ചു. പ്രശസ്‌ത ചാലച്ചിത്ര പിന്നണി ഗായകനും എം എ കോളേജ് പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ. മധു ബാലകൃഷ്‌ണൻ തൻ്റെ മധുര ഗാനാലാപനങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. 
ജൂൺ 27 വെള്ളിയാഴ്‌ച വൈകിട്ട് 9 മണിക്ക് (ന്യൂയോർക്ക് സമയം ) സൂം പ്ലാറ്റുഫോമിൽ നടന്ന മീറ്റിംഗിൽ യൂ. എസ്. എ. അലുംനി പ്രസിഡൻറ് സാബു സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു.  പഠനപരമായ നിലയിലും,  പഠ്യേതര രംഗത്തും ദേശിയ/അന്തർദേശിയ തലത്തിൽ ഔന്നത്യം നേടിയ എം. എ. കോളേജിൻറെ വളർച്ചയിലും,  ഉയർച്ചയിലും അത്യന്തം അഭിമാനം കൊള്ളുന്നതായി തന്റെ പ്രസംഗത്തിൽ ശ്രീ.  സാബു സ്കറിയ  അറിയിച്ചു.   
ഒളിംപിക്‌സ് മെഡൽ ജേതാക്കളെയും ,  കല - കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ശേഷ്ഠ വ്യക്തികളെയും മീറ്റിംഗിൽ ആദരിച്ചു. 
 2022-ൽ നടന്ന കോമൺവെൽത്ത്  ഗെയിംസിൽ സ്വർണ മെഡൽ, 2023-ൽ അർജ്ജുന അവാർഡ് ഇവ നേടിയ ഒളിമ്പ്യൻ   എൽദോസ് പോൾ;  2022-ൽ കോമൺവെൽത്ത്  ഗെയിംസിൽ വെള്ളി മെഡലും ,  2023 ഏഷ്യൻ അത്ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും നേടിയ ഒളിമ്പ്യാൻ അബ്‌ദുള്ള അബൂബക്കർ;  2013 ഏഷ്യൻ ട്രാക്ക് & ഫീൽഡിൽ സ്വർണ്ണം (പൂന), 2017-ൽ വേൾഡ് ചാമ്പ്യൻഷിപ്പ് (ലണ്ടൻ) ഇവ  കരസ്ഥമാക്കിയ ഒളിമ്പ്യാൻ അനിൽഡാ  തോമസ്‌; 2016 എസ്. എ .  എഫ് . (SAF) ഗെയിംസിൽ സ്വർണ്ണം നേടിയ ഒളിമ്പ്യാൻ ഗോപി.  ടി എന്നീ ഒളിംപ്യാന്മാരും.  ഫിലിം ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ വൈസ് പ്രസിഡണ്ട് പദവി അലങ്കരിക്കുന്ന സാബു ചെറിയാൻ, സമീപകാലത്തു ഹിറ്റ് ആയി അവാർഡ് നേടിയ മലയാള സിനിമ "പട" സംവിധാനം ചെയ്ത പ്രശസ്ത സിനിമ  സംവിധായകൻ കമൽ കെ. എം. എന്നീ കലാപ്രതിഭകളെയുമാണ് മീറ്റിംഗിൽ ആദരിച്ചത് .  
മീറ്റ് & ഗ്രീറ്റ് പരിപാടിയായി സംഘടിപ്പിച്ച ഈ ഒത്തുചേരലിൽ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അനേകം എം. എ. കോളെജ് പൂർവ വിദ്യാർഥികൾ പങ്കെടുത്തു. വിവിധ കാലഘട്ടങ്ങളിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങി പലയിടങ്ങളിലായി ചേക്കേറിയ പൂർവ്വ വിദ്യാർത്ഥികൾക്ക് പരസ്‌പരം പരിചയപ്പെടുന്നതിനും, സൗഹൃദം പുതുക്കുന്നതിനും ഈ മീറ്റിംഗ് ഏറെ പ്രയോജനപ്പെട്ടു.  മാർ അത്തനേഷ്യസ് കോളേജ്  ഓഫ് ആർട്സ് & സയൻസ് പ്രിൻസിപ്പൽ ഡോക്ടർ മഞ്ചു കുര്യൻ,  ഇപ്പോൾ അമേരിക്കയിലുള്ള മുൻ പ്രിൻസിപ്പൽ ഡോക്ടർ ലീനാ  ജോർജ്ജ്, മുൻ പ്രൊഫസർമാരായ കെ. പി. മത്തായി, ഡോക്ടർ ഷീല വർഗീസ്, ജോസഫ് തോമസ് (അപ്പു സാർ), ജേക്കബ് മാത്യു  എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. അപ്പു സാറിൻറെ മലയാള കവിതാ പാരായണം സദസ്സിനു ഏറെ ഹൃദ്യവും ഉണർത്തുപാട്ടുമായി മാറി. 
മീറ്റിംഗിൽ ജനറൽ സെക്രട്ടറി ജോബി മാത്യു സ്വാഗതവും ട്രഷറർ ജോർജ്ജ് മാലിയിൽ നന്ദിയും രേഖപ്പെടുത്തി. ശ്രീമതി അഹില  ബിനോയ് എം.സി യായി മീറ്റിംഗ് നടപടികൾ അനായാസേന നിയന്ത്രിച്ചു. ജിജൊ ജോസഫ്, ബേസിൽ ബേബി, ബോബു ജോർജ്ജ് എന്നിവർ സൂമിന്റെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.