ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്
കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം എൽ എയെ പുറപ്പുഴയിലെ വസതിയിലെത്തി സന്ദർശിച്ചു. വളരെ സൗഹാർദ്രപരമായി നടന്ന സൗഹൃദം രണ്ടു പാട്ടു പ്രേമികളുടെ ഒത്തുചേരലിനും വഴിതെളിച്ചു .പി. ജെ ജോസഫ് രാഷ്ട്രീയക്കാരൻ ആണെങ്കിലും അറിയപ്പെടുന്ന ഗായകനും കൂടിയാണ് . മാർ ജോയി ആലപ്പാട്ട് ആകട്ടെ അറിയപ്പെടുന്ന ഗാന രചയിതാവും കൂടിയാണ് .
ബിഷപ്പ് രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങൾ പി ജെ ജോസഫിനൊപ്പം മാർ ജോയി ആലപ്പാട്ട് പാടുകയും ചെയ്തത് മനോഹരമായ നിമിഷമായി .പി ജെ ജോസഫിന്റെ പശുഫാം അദ്ദേഹം സന്ദർശിക്കുകയും ചെയ്തു.
84 ന്റെ നിറവിൽ ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട പി.ജെ ജോസഫിനെ ചിക്കാഗോ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് അഭിനന്ദിച്ചു.
കേരള കോൺഗ്രസ്സ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ഭവനത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ചു. കേരള കോൺഗ്രസ്സ് വൈസ് ചെയർമാൻ എം.പി ജോസഫ് (Rtd. IAS ), സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, ടെക്സാസ് കേന്ദ്രമായ അവന്ത് ടാക്സ് കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടർ ചിറയ്ക്കൽ ഫ്രിക്സ് മോൻ മൈക്കിൾ, മിയാമി കേന്ദ്രമായി പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് ശ്യംഖലയുടെ മാനേജിംഗ് ഡയറക്ടർ മംഗലത്ത് ജോജി ജോൺ, മണക്കാട് ഗ്രാമ പഞ്ചായത്തംഗം ക്ലമന്റ് ഇമ്മാനുവൽ എന്നിവരും സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.
ഒരു ഗാനരചയിതാവു കൂടിയായ സീറോ മലബാർ സഭയുടെ ഷിക്കാഗോ ബിഷപ്പ് അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവിൻ്റെ സാന്നിദ്ധ്യം കൊണ്ട് തങ്ങളുടെ ഭവനം ധന്യമായതായി അപു ജോൺ ജോസഫ് പറഞ്ഞു







