PRAVASI

മങ്ക എക്സലൻസ് അവാർഡ് 2025

Blog Image

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക )
പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെയും മങ്ക ടീമിന്റെയും  നേതൃത്വത്തിൽ നടന്ന അതി മനോഹരമായ ഓണാഘോഷച്ചടങ്ങിൽ രണ്ടു പേർക്ക്  എക്സലൻസ് അവാർഡ് നൽകി ആദരിച്ചു . മങ്ക യ്ക്ക് അവർ നൽകിയ നിസ്തുല സേവനം പരിഗണിച്ചാണ് ഈ അവാർഡ്‌കൾ നൽകിയത്.  ഷൈജു വർഗ്ഗീസ് ( റിയൽറ്റർ ) സിനോയ്സ് കിച്ചൺ  ഇവരാണ് ഈ വീശിഷ്ട അംഗീകാരത്തിന് അർഹരായത്. 

സർവീസ് എക്സല്ലൻസ് അവാർഡ് നൽകിയാണ് സിനോയ്‌ സ്  കിച്ചൺനെ ആദരിച്ചത്.     മങ്ക യുടെ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തന വേളകളിൽ രുചികരമായ പരമ്പരാഗത നാടൻ ഭക്ഷണം തയ്യാറാക്കി യിരുന്നത് സിനോയ്‌സ് കിച്ചൺ ആയിരുന്നു . അർപ്പണ ബോധത്തോടെ ഗുണമേന്മയുള്ള വിഭവങ്ങൾ തയ്യാറാക്കി മങ്കയ്ക്ക് നൽകിയ എല്ലാ സഹകരണത്തെയും കണക്കിലെടുത്താണ് സിനോയ്‌ സ് കിച്ചൺ നു ഈ അവാർഡ് നൽകിയത് . 

 

ഓണം ഗ്രാൻഡ് സ്പോൺസർ ഷൈജു വർഗ്ഗീസ് ( റിയൽറ്റർ , റിയാലിറ്റി എക്സ്പ്രസ്സ് ) നു ബിസിനസ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. 

റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ഷൈജു വിന്റെ പ്രവർത്തങ്ങളും ഒപ്പം മങ്കയോടുള്ള സഹകരണവും കരുതലും പരിഗണിച്ചാണ് ഈ അവാർഡ് സമ്മാനിച്ചത്.  ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓണാഘോഷങ്ങളുടെ ഗ്രാൻഡ് സ്പോൺസർ ഷൈജു വർഗ്ഗീസ് ആയിരുന്നു. ഷൈജു വിന്റെ നേതൃത്വ പാടവവും, സേവന സന്നദ്ധത യും സാമൂഹ്യ പ്രതിബദ്ധതും ഏവർക്കും മാതൃക യാണ് . 

പ്രസിഡന്റ് സുനിൽ വർഗ്ഗീസും മങ്ക ടീമും അവാർഡ് ജേതാക്കളെ പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം മങ്ക യ്ക്ക് ഇവർ നൽകിയ വിലമതിക്കാനാവാത്ത സേവനത്തിനു ഹൃദയപൂർവ്വം നന്ദി പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.