PRAVASI

മങ്ക - സുനിൽ വർഗ്ഗീസ് ആൻഡ് ടീം ചരിത്രം സൃഷ്ടിച്ച യാത്ര ആഘോഷിക്കുന്നു

Blog Image

ഇക്കഴിഞ്ഞ രണ്ടു വർഷത്തെ ( 2023-2025) സ്തുത്യർഹ സേവനം പ്രസിഡന്റ് സുനിൽ വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഉള്ള  കർമ്മനിരതരായ മങ്ക (മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ)  ടീം ആഘോഷിക്കുക യാണ്. 

പ്രസിഡന്റ്  സുനിൽ വർഗ്ഗീസ് , സെക്രട്ടറി പ്രിൻസ് നെച്ചിക്കാട്ട് , ട്രഷറർ മേരി  ദാസൻ ജോസഫ് , വൈസ് പ്രസിഡന്റ് പത്മപ്രിയ പാലോട്ട് , ജോയിന്റ് സെക്രട്ടറി ജോൺസൻ ജോൺ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും റെനി പൗലോസ് (എക്സ് ഒഫീഷ്യോ ) , ജാസ്‌മിൻ പരോൾ (വിമൻസ് ക്ലബ് കോർഡിനേറ്റർ) സിജോ പാറപ്പിള്ളി(ഗോൾഡൻ ക്ലബ് കോർഡിനേറ്റർ ), ലിസി ജോൺ , ഹരി പുതുശ്ശേരി , ലിജാ ഷോം , ജോൺ പുലിക്കോട്ടിൽ , ജോൺ പോൾ വർക്കി , ഷൈൻ നായർ , സ്‌മിത രാമചന്ദ്രൻ , കവിത പ്രമോദ്, ജിതേഷ് ചന്ദ്രൻ , ജോബി പൗലോസ് , വിൻസെന്റ് ബോസ് എന്നിവരടങ്ങുന്ന  ബോർഡ് ഓഫ് ഡയറക്ടേഴ്‌ സും  ഇവർക്കൊപ്പം    ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സൺ ഗീത ജോർജ്ജ് ,കോ ചെയർ പേഴ്സൺ കുഞ്ഞുമോൾ വാലത്ത്,മെമ്പർ ശ്രീജിത്ത് കരുത്തൊടി , ഓഡിറ്റർ ജിൻസ് ആൻ്റണി എന്നിവരും ചേർന്നാണ്   മങ്ക യുടെ പ്രവർത്തനങ്ങൾക്ക്  ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ചുക്കാൻ പിടിച്ചത് 

ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കാൻ ഒരു പിടി പരിപാടികൾ ഇവർ ബേ ഏരിയ മലയാളികൾക്ക് സമ്മാനിച്ചു.  മങ്ക ചരിത്രത്തിൽ തിളങ്ങുന്ന ഏടുകൾ സംഭാവന ചെയ്‌ത്‌ തികഞ്ഞ ചാരിതാർഥ്യത്തോടെ ടീം അധികാരം കൈമാറുന്ന അവസരത്തിൽ ഈ വിജയത്തിന് സഹായിച്ച ബേ ഏരിയ സമൂഹത്തോടും സ്പോൺസർ മാരോടും മങ്ക യുടെ അഭ്യുദയകാംക്ഷികളോടും ഉള്ള അകമഴിഞ്ഞ നന്ദി മങ്ക ടീം രേഖപ്പെടുത്തി.
ബേ ഏരിയ മലയാളികളുടെ മുഴുവൻ പങ്കാളിത്തവും ഉറപ്പുവരുത്തി വിവിധങ്ങളായ  കലാ സാംസ്‌കാരിക പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കപ്പെട്ടു. കലോത്സവങ്ങൾ, ക്രിസ്‌മസ്‌- ന്യൂ ഇയർ ആഘോഷങ്ങൾ, നൃത്തോത്സവം ,കാർണിവൽ, പിക്‌നിക് , വനിതാ ദിന പരിപാടികൾ , ചീട്ടുകളി മത്സരങ്ങൾ, ഓണാഘോഷങ്ങൾ തുടങ്ങി നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചു .

ഏവരുടെയും സഹകരണത്തോടെ വയനാട്ടിൽ അഞ്ചു വീടുകൾ പണികഴിപ്പിക്കാൻ മങ്ക ചെയ്യുന്ന സാമ്പത്തിക സഹായം  സേവനരംഗത്ത് മങ്ക യുടെ പ്രതിബദ്ധത യ്ക്ക് ഉത്തമ ഉദാഹരണമാണ്. ആഹാര വസ്തുക്കളുടെ ശേഖരണവും വിതരണവും ആണ് മങ്ക ചെയ്തിട്ടുള്ള മറ്റൊരു കാരുണ്യ സേവനം.

2025 -ൽ നടന്ന മങ്ക ഫെസ്റ്റിവൽ മങ്ക യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു . ഗോൾഡൻ ക്ലബ്, വിമൻസ് ക്ലബ് , യൂത്ത് ക്ലബ് (കാമിൽ ) എല്ലാം ഒത്തുചേർന്നു നടത്തിയ മങ്ക ഫെസ്റ്റിവലിൽ ആയിരങ്ങൾ പങ്കെടുത്തു. ശ്വേത മേനോനും സംഘവും അവതരിപ്പിച്ച സ്റ്റേജ് ഷോ യോടെ ആണ് മങ്ക ഫെസ്റ്റിവൽ സമാപിച്ചത് .

സാന്റാ ക്ലാര ഫെയർ ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ പഴയിടം സദ്യ യോടെ നടന്ന 2025 ഓണം മറ്റൊരു വേറിട്ട അനുഭവമായിരുന്നു    മുവ്വായിരത്തോളം പേർ പങ്കെടുത്ത  ഓണാഘോഷവും സദ്യയും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായിരുന്നു .

മങ്ക യ്ക്ക് ഏറ്റവും നല്ല മലയാളി അസോസിയേഷൻ എന്ന അംഗീകാരം നൽകി 2024 ഇൽ ഫോമാ ആദരിച്ചു . പുന്റ കാനയിൽ വെച്ച് നടന്ന ഫോമാ ഇന്റർനാഷണൽ കൺ വെൻഷനിൽ വെച്ചാണ് മങ്ക ഒന്നാം സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് . 
ഈ കഴിഞ്ഞ വർഷങ്ങളിൽ ആണ് മങ്ക ഗോൾഡൻ ക്ലബും വിമെൻസ് ക്ലബും  രൂപം കൊണ്ടത്  . ഇതിനോടൊപ്പം യുവജനങ്ങളുടെ കാമിൽ എന്ന യൂത്ത്   ക്ലബും സജീവമായി പ്രവർത്തിച്ചു. സാമ്പത്തിക വളർച്ചയുടെ കാര്യത്തിലും ഏറെ മുന്നിലായിരുന്നു ഈ വർഷങ്ങൾ . മുൻപൊരിക്കലും കാണാത്ത സ്‌പോൺസർഷിപ് സഹായങ്ങളും പങ്കാളിത്തവും ഈ കാലഘട്ടത്തിൽ ലഭിച്ചിരുന്നു.
ഇങ്ങനെ തിരിഞ്ഞു  നോക്കുമ്പോൾ അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങൾ മങ്കയ്ക്ക് സമ്മാനിക്കുവാൻ ഈ ടീമിന് സാധിച്ചിട്ടുണ്ട്. ബേ ഏരിയ മലയാളികളോടും ഈ വിജയത്തിന്റെ പുറകിൽ പ്രവർത്തിച്ച ഏവരോടും നന്ദി പറഞ്ഞ് ചരിത്രം കുറിച്ച ഈ യാത്ര തികഞ്ഞ ചാരിതാർഥ്യത്തോടെ  ആഘോഷിക്കുക യാണ്  മങ്ക ടീം. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.