വോൺ: കാനഡയിലെ വോണിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി സുഗീഷ് ആണ് മരിച്ചത്. ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു സുഗീഷ്. അപകടത്തിൽ പരിക്ക് പറ്റി റോഡിൽ കിടന്നിരുന്ന ഇയാളെ വാഹനമിടിച്ചതായി ടൊറന്റോ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാൾ മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു.
കീൽ സ്ട്രീറ്റിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ തുടരുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.


