PRAVASI

യുകെയിൽ മലയാളി ഡോ. ജെനി ജോളി ജോൺസൻ(35) അന്തരിച്ചു

Blog Image

യുകെ: ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയിൽ നിധിൻ വർഗീസിന്റെ ഭാര്യ ഡോ. ജെനി ജോളി ജോൺസൻ (35) യുകെയിൽ അന്തരിച്ചു.

കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസിന്റെയും ജോളമ്മയുടെയും ഏക മകളാണ്. മക്കൾ: നഥാനിയേൽ (7), ജൊവാന (4).

നാട്ടിൽ ദന്തഡോക്ടറായി പ്രവർത്തിച്ചിരുന്ന ജെനി, 2023-ൽ എംഎസ്‌സി പബ്ലിക് ഹെൽത്ത് പഠനത്തിനായി വെയിൽസിലെ സ്വാൻസി യൂണിവേഴ്സിറ്റിയിലെത്തി. പഠനശേഷം ഇംഗ്ലണ്ടിലെ നനീട്ടണിൽ ഡെന്റൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. മൂന്ന് വർഷത്തെ സ്പോൺസർഷിപ്പിൽ ജോലി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

ഡോ. ജെനി ജോളി ജോൺസൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.