ഓണക്കാലം മദ്യപിച്ച് ആഘോഷിക്കുകയാണ് മലയാളികൾ. കേരളത്തിലെ റെക്കോർഡ് മദ്യ വില്പന കണക്കുകൾ പുറത്ത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50കോടി രൂപയുടെ മദ്യം അധികം വിറ്റു. 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്.
ഉത്രാടം വരെയുള്ള കണക്കാണിത്.ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 1.46 കോടിയുടെ മദ്യമാണ് കരുനാഗപ്പള്ളിയിൽ മാത്രം വിറ്റത്. 1.24 കോടി വിൽപ്പനയുമായി കൊല്ലം ആശ്രാമം രണ്ടാം സ്ഥാനത്തും 1.11 കോടി വിൽപ്പനയുമായി മലപ്പുറം എടപ്പാൾ മൂന്നാം സ്‌ഥാനത്തുമെത്തി.

