PRAVASI

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

Blog Image

ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം.

പതിനായിരത്തിലധികം (10,000+) പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ക്ലാസിക് കൃതികളും പുത്തൻ പുസ്തകങ്ങളും ലഭ്യമാണ്.
കഥകൾ, കവിതകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങൾ.
കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ബാലസാഹിത്യ വിഭാഗം എന്നിവ .ഇതിന്റെ പ്രധാന സവിശേഷതകളാണ് ഇവയാണ്:

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ (3821) പ്രവർത്തിക്കുന്ന ലൈബ്രറി എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5 മണി മുതൽ 6 മണി വരെ വായനക്കാർക്കായി തുറന്നിരിക്കും.ലൈബ്രറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലൈബ്രറി ഡയറക്ടർ ഷിബു ജോണിനെ #214-200-5718 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

"വായിച്ചു വളരട്ടെ നാളെയുടെ തലമുറ" എന്ന സന്ദേശവുമായാണ് കേരള അസോസിയേഷൻ ഓഫ് ഡാലസ് ഈ വായനശാല ഒരുക്കിയിരിക്കുന്നത്. മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുൾ കലാം, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വായനയെക്കുറിച്ചുള്ള മഹത്‌വചനങ്ങളും വായനക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.