PRAVASI

ആളൊരുങ്ങി.... അരങ്ങൊരുങ്ങി 'മാറ്റ്' ഓണാഘോഷം ഓഗസ്റ്റ് ഒന്‍പതിന്

Blog Image

താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണശബളമായ പരിപാടികളോടെ ഓഗസ്റ്റ് ഒന്‍പതിനു നടത്തപ്പെടും. പതിനൊന്നു മണിയോടുകൂടി ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. വാദ്യമേളത്തിന്‍റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലിമന്നനെ വരവേല്‍ക്കുന്ന ഘോഷയാത്ര, സാംസ്കാരിക സാമുദായിക നേതാക്കന്‍മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, കണ്ണിനും കരളിനും കുളിര്‍മ്മയേകുന്ന വൈവിധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നു.
വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണ് ഈ വര്‍ഷത്തെ അമേരിക്കയിലെ ആദ്യത്തെ ഓണാഘോഷ പരിപാടികള്‍ക്ക് 'മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ' തുടക്കം കുറിക്കുന്നത്.
ഈ ഓണാഘോഷ പരിപാടികളിലേക്കു എല്ലാവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കലിന്‍റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അറിയിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.