PRAVASI

ലൂസി ദാസ് ഫിലഡൽഫിയയിൽ അന്തരിച്ചു

Blog Image

ഫിലഡൽഫിയ: ലൂസി കിച്ചനർ ദാസ്( 91 )ഫിലഡൽഫിയയിൽ അന്തരിച്ചു. ആദ്യകാല മലയാളി കുടിയേറ്റക്കാരിലെ പ്രമുഖ കുടുംബത്തിലെ അംഗമാണ്. ഇന്ത്യാ കാത്തലിക് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകയാണ്. നാടകാഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു.
 അസംപ്ഷൻ ബി.വി.എം. ചർച്ച് അംഗവും, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ അംഗവുമായിരുന്നു.

ചേർത്തലയാണ് സ്വദേശം. ലുധിയാന നഴ്‌സിംഗ് സ്‌കൂളിൽ വിദ്യാഭ്യാസത്തിനു ശേഷം ദൽഹി എ. ഐ. ഐ. എം എസിൽ സേവനമനുഷ്ഠിച്ചു.

1970 ൽ അമേരിക്കയിലെത്തി. ഐൻസ്റ്റീൻ ഹോസ്‌പിറ്റലിലും തുടർന്ന് ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും രജിസ്‌ട്രേഡ് നഴ്‌സ് ആയി സേവനമനുഷ്‌ഠിച്ചു.

ഭർത്താവ് കിച്ചനാർ ദാസ് 1988 ൽ അന്തരിച്ചു.
 മക്കൾ: ലിസ് (ഓസ്റ്റിൻ), ജാനിസ് (ഡാമിയൻ), ക്രിസ്റ്റിന (പയസ്) ,നിവിൻ ദാസ് (ക്രിസ്റ്റി), നെഡ് ദാസ് (നിമ്മി).
 കൊച്ചുമക്കൾ: കാതറിൻ, ഡേവിസ്, സിന്തിയ, ജെനോവ, ജോഷ്വ, മാക്സിമസ്, നിക്കോളാസ്, അലക്സാണ്ടർ, കെയ്റ്റലിൻ.
 കുഞ്ഞുമക്കൾ: അലീന, കെയ്‌ലി, ജൂലിയസ്, ഡയാൻ, നോവ.
 പൊതുദർശനം: ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9: 30 ;

സംസ്കാരശുശ്രൂഷകൾ 11:30

 Assumption BV M
1900 Meadowbrook Rd ,Feasterville _ Trevose

 Interment at Holy Sepulchre Cemetery
3301 W Cheltenham Ave Philadelphia

ലൂസി ദാസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.