PRAVASI

ലോർഡ്സൺ ആന്റണി ചിക്കാഗോ പിസിനാക്കിൽ പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും

Blog Image

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചു വരെ ഷാംബർഗ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിൽ പ്രയ്‌സ് ആൻഡ് വർഷിപ്പിന് പ്രസിദ്ധ ഗായകനും വർഷിപ്പ് ലീഡറുമായ ലോഡ്സൺ ആന്റണിയും സംഘവും നേതൃത്വം നൽകും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച ഗായകർ ഉൾപ്പെടുന്നതാണ് ഗായക സംഘം. പ്രാരംഭ ദിനമായ ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് പ്രയ്‌സ് ആൻഡ് വർഷിപ്പോട് കൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്. കോൺഫ്രൻസിന്റെ ചിന്താവിഷയമായ തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന വിഷയത്തെ അധികരിച്ച് ഷേർളി ചിക്കാഗോ രചിച്ച തീം സോങ് ഗായകസംഘം അവതരിപ്പിക്കും.

ഇംഗ്ലീഷ് സേഷനിൽ അമേരിക്കയിലെ പ്രസിദ്ധ വർഷിപ്പ് ബാൻഡ് ആയ അപ്പർ റൂം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.