PRAVASI

ഫൊക്കാനാ കേരളാ കൺവൻഷനിൽ ഇന്ത്യയിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചർ

Blog Image

കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷനോടനുബന്ധിച്ച് ആഗസ്റ്റ് 2 ന് രാവിലെ 9:30 മുതൽ ഇന്ത്യയിലെ പ്രശസ്തരായ ആറ് കാർട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചർ ഉണ്ടായിരിക്കുമെന്ന് ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അറിയിച്ചു. കേരളാ കാർട്ടൂൺ അക്കാദമി അംഗങ്ങളാണ് പങ്കെടുക്കുന്ന ചിത്രകാരന്മാർ എല്ലാവരും. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണൻ , മധൂസ് , വിനു . എസ്, ഗിരീഷ് , ജയരാജ് , രതീഷ് രവി എന്നിവരാണ് ഫൊക്കാന കൺവെൻഷനിൽ എത്തുന്നവരുടെ ചിത്രങ്ങൾ കാരിക്കേച്ചറുകൾ ആക്കുന്നത്. ഫൊക്കാനയുടെ കൺവൻഷനിൽ ആദ്യമായാണ് ഇത്തരമൊരു പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു. കൺവൻഷനിൽ പങ്കെടുക്കുന്ന ഫൊക്കാന അംഗങ്ങളും മറ്റ് പ്രതിനിധികളും ഈ പരിപാടിയിൽ പങ്കാളികളാകണമെന്ന് ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പൻ അറിയിച്ചു. വളരെ വ്യത്യസ്തതയാർന്ന പരിപാടിയും കൗതുകം നിലനിർത്തുന്ന പരിപാടിയായി ലൈവ് കാരിക്കേച്ചർ  എന്നും ഈ അവസരം എല്ലാ ഫൊക്കാന പ്രവർത്തകരും ഉപയോഗിക്കണമെന്ന് കൺവൻഷൻ ചെയർമാൻ ജോയി ഇട്ടനും അറിയിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.