PRAVASI

ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ്സ് നിയമ നിർമ്മാണ സഭയിലേക്ക് മത്സരിക്കുന്നു

Blog Image

നമ്മുടെ അസ്തിത്വം നിലനിർത്താൻ ധാരാളം അസ്സോസിയേഷനുകളും സംഘടനകളും ആരംഭിക്കുകയും ആളെണ്ണം കൂടുമ്പോൾ അത് പിളരുകയും പുതിയതിന് നേതൃത്വം കൊടുക്കുയും ചെയ്യുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മലയാളികൾക്കെല്ലാം അഭിമാനമായി   ലിറ്റ്സി കുരിശുങ്കൽ അമേരിക്കൻ പൊതുരാഷ്ട്രീയത്തിൽ ഇറങ്ങി ഇല്ലിനോയ്സ് എന്ന അമേരിക്കയിലെ ജനസംഖ്യാടിസ്ഥാനത്തിൽ വലിപ്പത്തിൽ ആറാമത്തെ വലിയ സംസ്ഥാന നിയമ നിർമാണ സഭയിലേക്ക് ഡിസ്ട്രിക്ട് 12 ൽ (Goldcoast, Lincoln Park, Lakeview.) നിന്നു തിരഞ്ഞെടുക്കപ്പെടുവാൻ ഒരു മത്സരത്തിലേക്ക് കടന്നിരിക്കുകയാണ്.

കേംബ്രിഡ്ജ്, ഹാർവാർഡ് സർവ്വ കലാശാലകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലിറ്റ്സി കുരിശുങ്കൽ പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റ്, ഹ്യുമൻ റൈറ്റ്സ് പ്രൊഫഷനൽ. Women for Harris-Walz grassroot coalition-നുവേണ്ടി National Voting Rights Campaign ലീഡ് ചെയ്യുകയും2020-ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിൻ മുതൽ Women for Biden-Harris (WfBH) -ന്റെ ഇല്ലിനോയ്സ് സ്റ്റേറ്റ് കോ- ലീഡ് ആയും. 2022-ലെ മിഡ് ടേം ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇല്ലിനോയ്സി ന്റെ റീജ്യനൽ ഓർഗനൈസിങ് ഡയറക്ടറായും , ഇ ന്ത്യ- അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, Harvard Women for Defense, Diplomacy and Development (W3D) എന്നിവയുടെ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. സെനറ്റർ റാം വിലിവാലവും സ്റ്റേറ്റ് പ്രതിനിധി തെരേസ മഹും നേതൃത്വം നൽകുന്ന ഏഷ്യൻ അമേരിക്കൻ നിയമനിർമ്മാണ കാകസ് ലിറ്റ്സിയെ എൻഡോഴ്സ് ചെയ്തിട്ടുണ്ട് ഹാർവാർഡ് ക്ലബ് ഓഫ് ഷിക്കാഗോയുടെ ബോർഡ് അംഗമായി പ്രവർത്തിച്ചു വരുന്ന ലിറ്റ്സി

ബാലതൊഴിലിനെതിരെ നോബൽ സമാധാന പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും (UN & ILO) നടത്തുന്ന പദ്ധതികളിലും പ്രവർത്തനമുണ്ടായിരുന്നു

ലിറ്റ്സിയുടെ സ്ഥാനാത്ഥിർത്ഥിത്വം മലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ്.വള്ളത്തോൾ കവിതകൾ പറയുന്നതു പോലെ നമ്മൾ നമ്മളെ തന്നെ അറിയുന്നത് അമ്മയിലൂടെ എന്ന പോലെ നമ്മൾ ലോകത്തെ അറിയുന്നത് നമ്മുടെ മാതൃഭാഷയിലൂടെയാണ്. ലോകത്ത് എവിടെ എത്തിയാലും നാം അവിടെ ജീവിക്കുവാൻ സ്വയം പരുവപ്പെടുക അവിടങ്ങളിലെ സംസ്ക്കാരങ്ങളെയും ജീവിത രീതികളെയും ബഹുമാനിക്കുകയും സായത്തകമാക്കുകയും ചെയ്യുക വഴിയാണ്. ഇത് മലയാളികൾക്കുള്ള ഒരു സവിശേഷകതയാണ്. ഇതിനൊരു ഉദാഹരണമാണ് ലിറ്റ്സി കുരിശതുങ്കൽ.

അമേരിക്കൻ പ്രസിഡൻറുമാർ എന്ന നിലയിൽ മാത്രമല്ല ലോക നേതാക്കളായി മാറിയ, ലോകം എന്നും ആധരിക്കുന്ന എബ്രാഹം ലിങ്കണും ബറാക്ക് ഒബാമയും തങ്ങളുടെ രാഷ്ട്രീയ, നിയമ നിർമ്മാണ സഭാ പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ച ഇല്ലിനോയ്സ് നിയമ നിർമ്മാണ സഭയിലേക്ക് ഏറ്റവും പുരോഗമന കാഴ്ചപ്പാടുകളുള്ള ലിറ്റ്സി കുരിരിശുങ്കലിൻ്റെ വിജയം പുതിയ പുതിയ നിയമ നിർമ്മാണങ്ങളിൽ തൻ്റെ കാഴ്ചപ്പാടുകൾ പ്രതിധ്വനിക്കും എന്ന് നമുക്ക് വിശ്വസിക്കാം, ആ ഉറപ്പ് ലിറ്റ്സി നമുക്ക് വാഗ്ധാനം ചെയ്യുകയും ചെയ്യുന്നു.

ലിറ്റ്സി കുരിശുങ്കലിൻ്റെ വിജയത്തിനായി ഇൻഡ്യൻ സമൂഹം ഒന്നായി തന്നെ പ്രവർത്തിച്ചു വരുന്നു. മുൻ ഫൊക്കാന എക്സിക്കുട്ടീവ് വൈസ് പ്രസിഡൻ്റ് ജെയ്ബു കുളങ്ങര, മുൻ ഫോമാ വൈസ് പ്രസിഡൻ്റ്  സണ്ണി വള്ളിക്കളം, ഇൻഡ്യാ പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് ബിജൂ കിഴക്കേക്കുറ്റ്, സ്ക്കറിയാകുട്ടി തോമസ്, റ്റോമി മെതിപ്പാറ, പിറ്റർ കുളങ്ങര,ജോൺ പട്ടപതി തുടങ്ങിയ സാമൂഹിക, രാക്ഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ ഫണ്ട് റെയ്‌സിംഗ് , കാമ്പയിൻ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

2025 ഒക്‌ടോബർ 17 വെളളി വൈകുന്നേരം 7:00 മണിക്ക് മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വിപുലമായ കാമ്പയിൻ, ഫണ്ട് റെയ്‌സിംങ്ങ് സമ്മേളനം നടക്കുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റിംഗ് കമ്മറ്റിയംഗങ്ങൾ അറിയിക്കുന്നു.

LITSY KURISUMKAL

JAIBU KULANGARA

SUNNY VALLIKALAM

SCARIAKUTTY THOMAS

PETER KULANGARA

TOMY METHIPARA

JOHN PATTAPATHY

BIJU KIZHAKKEKUTTU

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.