PRAVASI

കേരളത്തെ വീണ്ടെടുക്കാം:മറിയ ഉമ്മൻ

Blog Image

സംസ്ഥാനത്ത് യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, ഈ നേട്ടത്തെ വിനയപൂർവ്വം സ്വീകരിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പ്രതികരിച്ചു. പത്തുവർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്തി ജനാധിപത്യ ചേരി നാടാകെ വിജയഗാഥ മുഴക്കുകയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 71 മണ്ഡലങ്ങളിൽ താൻ സഞ്ചരിച്ചുവെന്നും, മാറ്റത്തിനായുള്ള ജനങ്ങളുടെ വെമ്പലും ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ അടങ്ങാത്ത സ്നേഹവും നേരിട്ട് തൊട്ടറിയാൻ സാധിച്ചുവെന്നും മറിയ ഉമ്മൻ വ്യക്തമാക്കി. ഈ വിജയം വെറുമൊരു രാഷ്ട്രീയ നേട്ടമല്ലെന്നും, മറിച്ച് പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രതീക്ഷയാണെന്നും ചൂണ്ടിക്കാട്ടിയ അവർ, നാടിനെ വീണ്ടെടുക്കാനുള്ള ഈ ജനവിശ്വാസത്തെ നെഞ്ചേറ്റുന്നുവെന്നും കൂട്ടിച്ചേർത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.