PRAVASI

നമ്മുടെ നാടിന്റെ നന്മയ്ക്ക് നമുക്കൊന്നായി തുടരാം..സ്നേഹപൂർവ്വം,നിങ്ങളുടെ സ്വന്തം പ്രതിഭ

Blog Image

പ്രിയമുള്ളവരേ, 
വീണ്ടും  എനിക്കേറ്റവും പ്രിയപ്പെട്ട കായംകുളത്ത് നിന്നും ജനവിധി തേടുവാൻ പാർട്ടി എന്നെ നിയോഗിച്ചിരിക്കുകയാണ്... 
കഴിഞ്ഞ 10 വർഷക്കാലം നിങ്ങൾ നൽകിയ സ്നേഹത്തിനും പരിഗണനയ്ക്കും പകരമായി,  സഖാവ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള LDF ഗവണ്മെന്റിന്റെ ഭാഗമായി നിന്ന് കൊണ്ട്  നമ്മുടെ മണ്ഡലത്തിൽ എന്റെ പരമാവധി ശേഷി പ്രയോഗിച്ച് വികസന ക്ഷേമപ്രവർത്തനങ്ങൾ നടത്തുവാൻ ഞാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്.. 
കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ നിങ്ങളോട് ഇടപഴകുവാനും നിങ്ങളുടെ സുഖദുഖങ്ങളിൽ പങ്ക് ചേരുവാനും നിങ്ങൾ എന്നെ അനുവദിച്ചത് നന്ദിയോടെ സ്മരിക്കുന്നു.. 
വീണ്ടും ഞാൻ ഒരിക്കൽ കൂടി നിങ്ങളിലേക്ക് വരികയാണ്. 
കായംകുളത്തിന്റെ വികസനതുടർച്ചയ്ക്ക് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് എന്നെ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു... 
നമ്മുടെ നാടിന്റെ നന്മയ്ക്ക് നമുക്കൊന്നായി തുടരാം....  
 സ്നേഹപൂർവ്വം,
    നിങ്ങളുടെ സ്വന്തം
                       പ്രതിഭ

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.