PRAVASI

ആരോഗ്യം പുതിയ ട്രെന്‍ഡാകട്ടെ - 5K റണ്‍/വാക്ക് സെപ്റ്റംബറില്‍

Blog Image

ജോലി, ബിസിനസ്സ്, അവയ്ക്കിടയില്‍ അപൂര്‍വമായി ലഭിക്കുന്ന ഇടവേളകളിലെ  കൂട്ടായ്മകള്‍, ആഘോഷങ്ങള്‍ അങ്ങനെ തിരക്കേറിയ പ്രവാസ ജീവിതത്തില്‍ നാളത്തേക്കായി ഭൂരിപക്ഷം പേരും മാറ്റിവെച്ചിരിക്കുന്ന ഒന്നാണ് ആരോഗ്യ പരിപാലനം. എല്ലാം ഒത്തു വരുമ്പോളേക്കും പലരും വൈകി പോകുന്നു എന്നതാണ് വസ്തുത. മോശം ഭക്ഷണക്രമം, വ്യായാമകുറവ്, മണിക്കൂറുകളോളം ഇരുന്ന് ചെയ്യുന്ന ജോലികള്‍ തുടങ്ങിയ ജീവിതരീതികള്‍ മൂലം ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ തുടങ്ങി വെക്കുക എന്ന ലക്ഷ്യത്തോടെ 5K റണ്‍/വാക്ക് സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 12-ന് ശനിയാഴ്ച ഡെസ്പ്ലെയിന്‍സില്‍ ഉള്ള കുക് കൗണ്ടി ഫോറെസ്റ്റ് പ്രീസെര്‍വിലാണ് ഫിറ്റ് ഫോര്‍വേര്‍ഡ് (FitForward5k) എന്ന പേരില്‍ ഓട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ഓഫ് ഇല്ലിനോയിസ്, ഇന്ത്യ നേഴ്സസ് അസ്സോസ്സിയേഷന്‍, റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് അസ്സോസ്സിയേഷന്‍, റെസ്പറ്റോറി തെറാപിസ്റ്റസ് അസ്സോസ്സിയേഷന്‍, മലയാളി റേഡിയോഗ്രാഫേഴ്സ് അസ്സോസ്സിയേഷന്‍ തുടങ്ങി ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഒരുമിച്ചാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ വംശജര്‍ക്കിടയിലുള്ള ബോധവല്‍ക്കരണമാണ് പ്രധാന ലക്ഷ്യം എങ്കിലും ആകര്‍ഷകമായ പുരസ്കാരങ്ങളും, പ്രൊഫഷണല്‍ ടൈം മാനേജ്മെന്‍റും  ഉള്‍പ്പെടെ താല്‍പര്യം ഉള്ള ആര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ഒരുങ്ങുന്നതെന്നു സംഘടനാ പ്രസിഡണ്ടുമാരായ ലിന്‍സണ്‍ തോമസ് (ISWAI), ഡോ. സിമി ജോസഫ് (INAI), മജോ ഓട്ടപ്പള്ളി, ടോം ജോസ് (MARC), സോണി പോള്‍ (MARC) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഈ പരിപാടി വഴി സമാഹരിക്കുന്ന പണം ഭിന്നശേഷിക്കാരുടെ സേവനത്തിനായി ചിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചോസണ്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നു.
10 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 21-ന് ആരംഭിക്കും.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.