PRAVASI

എബ്രഹാം തോമസ്സിന് ലാനയുടെ ആദരം

Blog Image

ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഡാലസിലെ പ്രമുഖനും മുതിർന്ന സാഹിത്യകാരനുമായ ശ്രീ. എബ്രഹാം തോമസിനെ  പ്രശംസാഫലകം നൽകി ആദരിച്ചു.

അമേരിക്കൻ മലയാളികളുടെ സാഹിത്യസംഘടനയായ ലാനയുടെ ദ്വൈവാർഷിക സമ്മേളന വേദിയിലാണ് ആദരവ് ചടങ്ങ് ഒരുക്കിയത്.

1971 മുതൽ 1991 വരെ ബോംബെയിൽ നിന്ന് മലയാളത്തിലെയും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം എഴുത്തുകാരനായിരുന്നു ശ്രീ. എബ്രഹാം തോമസ്. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു, ബംഗാളി, അറബിക് ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2005-2007 വർഷങ്ങളിൽ ലാനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോഴും എഴുത്തും വായനയും ഊർജ്ജസ്വലതയോടെ തുടരുന്നു. വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരെ ലാന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാനയ്ക്ക് ശ്രീ. എബ്രഹാം തോമസ് എല്ലാ ആശംസകളും നേർന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.