PRAVASI

പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ അജയകുമാറിന്റെ ദേഹവിയോഗത്തിൽ ലാന ഭരണസമിതി അനുശോചിച്ചു

Blog Image

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) - യുടെ ആജീവനാന്ത അംഗവും ഡാളസ്സിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ  സാന്നിദ്ധ്യവുമായിരുന്ന ശ്രീ അജയകുമാറിന്റെ നിര്യാണത്തിൽ ലാന ഭരണസമിതി അഗാധ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. കേരള ലിറ്റററി സൊസൈറ്റി (KLS, Dallas, Texas)  പ്രവർത്തകനായിരുന്നു.നിരവധി  മറ്റിതര സംഘടനകളുടെ നേതൃത്വപദവി അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

ലാനയുടെ പ്രവർത്തനങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുക്കുകയും പ്രത്യേകിച്ച് 2019 ഡാളസ്സിൽ നടന്ന ലാന കൺവെൻഷൻ ക്രമീകരണങ്ങളിൽ സഹായസഹകരണങ്ങൾ നൽകിയതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു.

ചെറുപ്പത്തിൽ തന്നെ കലാ സാംസ്‌കാരിക രാഷ്രീയ രംഗത്തു നിറഞ്ഞു ശോഭിച്ച വ്യക്തിയായിരുന്നു. കേരളത്തിൽ തലവടി പഞ്ചായത്തു ജനപ്രതിനിധി ആയി സേവനം അനുഷ്ഠിക്കവെ, ഗൾഫിൽ ഉദ്യോഗാർത്ഥം പോകേണ്ടി വന്നു. തുടന്ന് 2002 -ൽ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.