PRAVASI

ലാലേട്ടനും ഹൃത്വിക് റോഷനും ഒപ്പം വരുന്നു; ‘ജയിലർ 2’ തിയറ്ററുകളിലേക്ക് എത്തുന്ന തീയതി പ്രഖ്യാപിച്ചു

Blog Image

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലർ 2’ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുതിയ പ്രഖ്യാപനവുമായി എത്തിയത്. ഈ വർഷം ഒക്ടോബർ 15-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. രജനികാന്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് സൺ പിക്ചേഴ്സ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്.

ചിത്രത്തിന്റെ പ്രൊമോ വീഡിയോയിൽ നിരവധി മലയാളി താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവർക്ക് പുറമെ സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണിന്റെ ക്ലോസ്-അപ്പ് ഷോട്ടും പ്രൊമോയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രൊമോ പുറത്തിറങ്ങിയതുമുതൽ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമോ എന്ന ചർച്ചയിലായിരുന്നു ആരാധകർ. ആദ്യ ഭാഗത്തിൽ ‘മാത്യു’ എന്ന കഥാപാത്രമായി കാമിയോ വോളിലെത്തി തരംതീർത്ത മോഹൻലാൽ രണ്ടാം ഭാഗത്തിലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് വീണ്ടും അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടിയിലധികം രൂപ വാരിയ ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷമാണ് ആരാധകർ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

ബോളിവുഡ് താരം ഹൃത്വിക് റോഷനും ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടാൻ സാധ്യതയുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ആദ്യ ഭാഗം പോലെ തന്നെ പൂർണ്ണമായും ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ വില്ലനായ ‘വർമൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.