PRAVASI

കുംഭമേള താരത്തിന്റെ വിവാഹം; മാതാപിതാക്കളുടെ മൊഴിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്

Blog Image

കുംഭമേള താരത്തിന്റെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വിവാഹത്തിനായി വ്യാജ രേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ മഹേശ്വർ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നതിനായി നിലവിൽ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. വസ്‌തുതകൾ വിശദമായി പരിശോധിച്ച ശേഷം ഈ മാസം 22-ഓടെ ദേശീയ പട്ടികവർഗ്ഗ കമ്മീഷന് പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു. വിഷയത്തിൽ ഗൗരവകരമായ അന്വേഷണമാണ് പോലീസ് ഇപ്പോൾ നടത്തിവരുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.