PRAVASI

(കവിത) ക്രിസ്മസ് മുഖമുദ്രകൾ

Blog Image

ആഴിയിലെങ്ങും മാനവ  കോപതാപങ്ങൾ തണുക്കും കാലം
മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികൾ മിന്നും കാലം
വെറും ദേശീയതക്കപ്പുറം മതിലുകൾക്കപ്പുറം സർവ്വലോകരും
ഒന്നായി ഒരുമയോടെ തൻ മനസുകൾ സന്മനസ്സുകളാക്കി 
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന മഹനീയ സന്ദേശം
നെഞ്ചിലേറ്റി സർവലോക മാനവരെങ്ങും ആഘോഷിക്കും
കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം
പുഷ്പിതമാം പൂവാടികൾ തേൻ മധുരമായി എത്തുകയായി
സമർപ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാർദ
ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും
കുളിർമയിൽ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും 
ആശയറ്റവർക്കു അത്താണിയായി കൂരിരുൾ താഴ്വരകൾ
പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം
ആകാശ നീലിമയിൽ പരിഭാവന സ്നേഹ കീർത്തനങ്ങൾ 
മുഴങ്ങട്ടെ  ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം
ലോകമാനവ ഹൃദയത്തിൻ അൾത്താരകളിൽ പ്രതിഷ്ഠിക്കാം
പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങൾ ഇല്ലാത്ത നശീകരണങ്ങൾ
കൊല്ലും കൊലയും മത വെറികളും വേലിക്കെട്ടുകളും
ഇല്ലാത്ത നിർമല മാനവ ഹൃദയ വിശാലമാം ഒരു ലോകം
മാനവികമാം കൊട്ടിഘോഷിക്കാത്ത സൽകർമ്മങ്ങൾ
അതാകട്ടെ ഇ  ക്രിസ്മസ് രാപ്പകൽ ആഘോഷ മുഖമുദ്രകൾ

എ.സി.ജോർജ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.