ഷിക്കാഗോ: ക്നാനായ റീജിയനിലെ മുതിർന്നവരുടെ കൂട്ടായ്മയായ സീനിയർ മിനിസ്ട്രിയുടെ ചിക്കാഗോ ഫൊറോനാ സംഗമം ഈ വരുന്ന ഫെബ്രുവരി 21 ശനിയാഴ്ച 12 മണിക്ക് ബെൻസൽവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടക്കും. ഡിട്രോയിറ്റ് സെ. മേരീസ് ഇടവകയിലെയും മോർട്ടൻഗ്രോവ് സെ. മേരീസ് ഇടവകയിലെയും ബെൻസൻവിൽ ഇടവകയിലെയും പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നതെന്ന് കോർഡിനേറ്റർമാരായ ഏ. സി. തോമസ്, കുര്യൻ നെല്ലാമറ്റം എന്നിവർ അറിയിച്ചു.
ഫൊറോനാ തല സംഗമം മുതിർന്നവരുടെ കൂട്ടായ്മയുടെയും സമുദായസ്നേഹത്തിൻ്റെയും ഉണർവിനു കാരണമാകുമെന്നും മുന്നോട്ടുള്ള കർമപരിപാടികളുടെ ആസൂത്രണത്തിനും പ്രാർത്ഥനയുടെയും പങ്കുവയ്പിൻ്റെയും നല്ല അവസരമായി ഇതു മാറട്ടെയെന്നും പ്രത്യാശിക്കുന്നതായി ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, സ്‌പിരിച്വൽ ഡയറക്ടർ ഫാ. ജോസ് തറയ്ക്കൽ, സേക്രഡ്ഹാർട്ട് ഇടവക വികാരി ഫാ. അബ്രഹാം കളരിക്കൽ എന്നിവർ ആശംസിച്ചു.
.jpg)


