PRAVASI

ക്‌നാനായ റീജിയണിൽ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ

Blog Image

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഇടവക തലത്തിൽ കുട്ടികൾ "മാർത്തോമൻ" ക്‌നാനായ പാട്ട് പാടുന്നതിൻ്റെയും നട വിളിക്കുന്നതിൻ്റെയും ഒരു വീഡിയോ എടുത്തു റീജിയണൽ സമിതിക്ക് അയക്കുവാനുമാണ് നിർദേശിച്ചിരിക്കുന്നത്.

ആദ്യ മൂന്ന് വിജയികൾക്ക് യഥാക്രമം 400, 200 100 ഡോളറുകൾ വീതം ക്യാഷ് അവാർഡുകളും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ജനപ്രിയ വീഡിയോക്കും ക്യാഷ് അവാർഡ് നൽകും.

നടവിളി മത്സരത്തിന്റെ ഒന്നാം സമ്മാനം സ്പോൺസർ ചെയ്‌തിരിക്കുന്നത്‌ താമ്പായിലെ ക്‌നായി തൊമ്മൻ സെന്റർ (ജോസ്- ഷൈനി കിഴക്കനടിയിൽ ഫാമിലി) ആണ്. നടവിളിയുടെ മറ്റ് ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്‌തിരിക്കുന്നത്‌ താമ്പായിലെ ജോബി- ജെയ്‌മോൾ കളപ്പുരക്കൽ ഫാമിലിയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.