PRAVASI

ചരിത്രമായി ക്നാ എസ്‌കേപ്പ് 5.0

Blog Image

ടീവിയും ഫോണുകളും ഒക്കെ മാറ്റി വച്ച് സ്കൂൾ അവധിക്കാലത്തു സൗഹൃദങ്ങളുടെയും അറിവുകളുടെയും ലോകത്തേക്ക് കുട്ടികൾ നടത്തുന്ന എസ്‌കേപ്പ് എന്ന നിലയിലാണ് 2021ൽ ചിക്കാഗോ KCS ക്നാ എസ്‌കേപ്പ് ആരംഭിക്കുന്നത്. പരിപാടികളുടെ വൈവിധ്യം കൊണ്ട് കുട്ടികൾക്ക് പെട്ടന്ന് തന്നെ പ്രിയങ്കരമായി മാറിയ ഈ പരിപാടിയുടെ അഞ്ചാം സീസൺ ജൂൺ 11 മുതൽ വരെ 14 ഡിസ്പ്ലൈൻസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു. 1 മുതൽ 8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന 230 കുട്ടികൾ ഈ വർഷത്തെ കമ്പിൽ പങ്കെടുത്തു. പ്രസിഡന്റ് ജോസ് ആനമല, ക്യാമ്പ് ഡയറക്ടർ ലിൻസൺ കൈതമല എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നാല് ദിവസത്തെ സമ്മർ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
നോർത്ത് അമേരിക്കയിലെ തന്നെ ഇത്തരത്തിൽ ഉള്ള ഏറ്റവും വലിയ ഈവന്റ് ആയാണ് ക്നാ എസ്‌കേപ്പ് അറിയപ്പെടുന്നത്. പ്രശസ്ത കാത്തലിക് ഇൻഫ്ലുൻസർ പോൾ കിം, Dr. സുനിൽ കപ്പടാംകുന്നേൽ, ആർമി ഓഫീസർ ജിമ്മി താന്നികുഴുപ്പിൽ, അറ്റോർണി ജിമ്മി വാച്ചാച്ചിറ, ഷിക്കാഗോ പോലീസ് ഓഫീസർ കിഷോർ കണ്ണാല, ഫാ ബിൻസ് ചേത്തലിൽ തുടങ്ങി നിരവധി പ്രമുഖർ സെഷനുകൾക്ക് നേതൃത്വം നൽകി. ബൈക്ക് സ്റ്റണ്ടുകൾ വഴി ആന്റി ഡ്രഗ്സ് - ആന്റി ബുള്ളിയിങ് ക്യാമ്പയിൻ നടത്തിയ BMX ഷോ ഏറെ ശ്രേദ്ധേയമായി. നെയ്തൻ കാരപ്പള്ളിൽ, അലിയ കൈതമലയിൽ എന്നിവരെ ബെസ്ററ് ക്യാമ്പർമാരായി ക്യാംപംഗങ്ങൾ തിരഞ്ഞെടുത്തു.

മാറ്റ് വിളങ്ങാട്ടുശേരി, ഷാജി പള്ളിവീട്ടിൽ, ടീന നേടുവാമ്പുഴ, ക്രിസ് കട്ടപ്പുറം, ഫെലിക്സ് പൂത്തൃക്കയിൽ, ജെറ്റ്സി ഇടിയാലിൽ, ജോമി ഇടയാടിയിൽ, ബെക്സി പൂവന്തറ, ഐമ പുതിയേടത്തു, മഹിമ കാരാപ്പള്ളിൽ, വിനീത പെരികലം, ആൻ മറ്റത്തിൽ, മരിയ കുന്നുംപുറത്തു, എലിസബത്ത് പുഴക്കരോട്ട്, സാന്ദ്ര ഒറ്റകുന്നേൽ തുടങ്ങിയവർ വിവിധ കമ്മറ്റികൾക്കു നേതൃത്വം നൽകി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.