PRAVASI

കെ.എച്ച്.എൻ.എ സ്കോളർഷിപ്പ് വിതരണം മെയ് 31 രാവിലെ 10 മണിക്ക്

Blog Image

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതുവേദിയായ കേരള ഹിന്ദു സോഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ പ്രശസ്തമായ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മെയ് മാസം 31 തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് (ഈസ്റ്റേൺ ടൈം) ഓൺലൈൻ മാർഗ്ഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വർഷം നൂറോളം പ്രൊഫഷണൽ സ്കൂൾ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത് 25000 മുതൽ 40,000 രൂപ വരെയാണ് സ്കോളർഷിപ്പ് തുകയായി വിദ്യാർത്ഥികൾക്ക് കിട്ടുന്നത്
കെ.എച്ച്.എൻ.എ  യുടെ ലക്ഷ്യങ്ങളിൽ പ്രമുഖമായിട്ടുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയിലൂടെ കുട്ടികൾക്ക് അവരുടെ ഭാവി സുരക്ഷിതമാക്കുവാൻ  സ്കോളർഷിപ്പ് പരിപാടിയിലൂടെ കഴിയുന്നുള്ളത് ഏറെ സന്തോഷം പകരുന്നുവെന്ന് പ്രസിഡൻറ് ടി ഉണ്ണികൃഷ്ണൻ പറഞ്ഞു.വരും വർഷങ്ങളിലും പദ്ധതി  കൂടുതൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുമെന്നും  അർഹതയല്ല ഉള്ള എല്ലാ കുട്ടികൾക്കും സ്കോളർഷിപ്പ് കൊടുക്കുമെന്നും തുടർന്ന് പറഞ്ഞു .  കെ.എച്ച്.എൻ.എ യുടെ  ആരംഭ കാലം തൊട്ട് ഇന്നേവരെയായി 2000 വിദ്യാർത്ഥികൾക്കായി അഞ്ചുകോടിക്കെടുത്ത് വിദ്യാഭ്യാസ സഹായം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ബോർഡ് ചെയർ വനജനായർ അറിയിച്ചു കുട്ടികളുടെ കുടുംബ വാർഷിക വരുമാന പദ്ധതി ഉയർത്തി അടുത്ത വർഷം കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പിന്റെ പ്രയോജനം കിട്ടുവാൻ വേണ്ട നടപടിയെടുക്കുമെന്നും വനജ നായർ അറിയിച്ചു. സ്കോളർഷിപ്പ് ഉദ്ഘാടന പരിപാടി ശ്രീ ചിദാനന്ദപുരം സ്വാമികളുടെ അനുഗ്രഹപ്രഭാഷണവും നിയോർക്ക് സ്റ്റേറ്റ് സുപ്രീംകോടതി ആക്ടിംഗ് ജസ്റ്റിസ് രാജരാജേശ്വരിയുടെ ആശംസാ പ്രഭാഷണവും ഉണ്ടാകും പ്രാസംഗികരായി ജന്മഭൂമി പത്രാധിപർ ശ്രീ ശ്രീകുമാർ ആനന്ദാശ്രമം ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡൻറ് ഡോക്ടർ ജയ് കെ രാമനും പങ്കെടുക്കുന്നുണ്ട് നടക്കുന്ന ഈ ചടങ്ങലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.