കേരളത്തെയാകെ നടുക്കിയ ദുരഭിമാനക്കൊലയായിരുന്നു കോട്ടയം സ്വദേശി കെവിന്റേത്. താഴ്ന്ന ജാതിയിൽപെട്ട കെവിനുമായുള്ള പ്രണയം നീനുവിന്റെ വീട്ടുകാർ എതിർക്കുകയും കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന നിലയ്ക്കാണ് കെവിന്റെ കൊലപാതകം ശ്രദ്ധിക്കപ്പെട്ടത്.
അതേസമയം, അടുത്തിടെ കെവിന്റെ നീനു വിവാഹിതയായെന്ന് സൈബറിടത്താകെ കുറച്ച് നാളുകളായി ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്. ‘കെവിന്റെ നീനു വീണ്ടും വിവാഹിതയായി? വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ; നടത്തി കൊടുത്തത് കെവിന്റെ പിതാവ് മുന്‍കൈയെടുത്ത്’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇപ്പോൾ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് കെവിന്റെ അച്ഛൻ ജോസഫ്.
നീനുവിന്‍റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത തനിക്ക് അറിയില്ലെന്നും, അത്തരം വ്യാജപ്രചരണം നടത്തുന്നവരോട് തന്നെ പോയി ചോദിക്കണമെന്നും ഞാൻ കൈപിടിച്ച് കൊടുത്തിട്ടില്ലെന്നും കെവിന്റെ അച്ഛൻ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നു. നീനു ഇപ്പോള്‍ എംഎസ്ഡബ്യൂ കഴിഞ്ഞ് ജോലിചെയ്യുകയാണെന്നും കെവിന്റെ അച്ഛൻ പറഞ്ഞു.


