സൗത്ത് ഫ്ലോറിഡ : കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഓണം 2025’ ആഘോഷങ്ങൾക്ക് അഭൂത പൂർവ്വമായ തിളക്കത്തോടെ പര്യവസാനം. ആഗസ്റ്റ് മാസം 23 ശനിയാഴ്ച നടത്തപ്പെട്ട പ്രസ്തുത ആഘോഷങ്ങൾക്ക് 1500-ൽ അധികം ആളുകളാണ് പങ്കെടുത്തത്. ഈ സംഘടനയുടെ ചരിത്രത്തിലാദ്യമായി ഉച്ച സമയത്തുള്ള ഓണ സദ്യയും അതെ തുടർന്നുള്ള കല പരിപാടികളും ഇവിടുത്തെ മലയാളി സമൂഹത്തിന്റെ മുക്ത കണ്ഠമായ പ്രശംസയ്ക്ക് പാത്രീഭൂതമായി.
പരമ്പരാഗത ഓണപ്പൂക്കളം, തിരുവോണ സദ്യ, ചെണ്ട മേളം, കലാപരിപാടികൾ, എന്നിവയായിരുന്നു ആഘോഷത്തിന്റെ മുഖ്യ ആകർഷണങ്ങൾ. സംഘടനയുടെ 41 വർഷത്തെ ചരിത്രം പേറുന്ന `ശംഖൊലി' എന്ന സുവനീറിന്റെ പ്രകാശനവും ഈ ഒത്തുചേരലിൽ നിർവഹിക്കപ്പെട്ടു. ടീം മയാമി ഒരുക്കിയ സംഗീത നൃത്ത നാടകം ( വൈശാലി ) ഇത്തവണത്തെ കലാപരിപാടികളിലെ പ്രമുഖ ആകർഷണമായിരുന്നു. വളരെ കൃത്യതയോടും , വ്യക്തമായ സംഘടനാ മികവോടും കൂടെ നടത്തപ്പെട്ട സദ്യ വിളമ്പൽ മലയാളി മനസ്സുകൾക്ക് ഓണം പോലെ തന്നെ ഹൃദ്യമായ അനുഭവമായി.
സമാജം പ്രെസിഡന്റ് , ബിജു ജോൺ നിലവിളക്കു തെളിയിച്ച് ഔപചാരികമായി ഉത്‌ഘാടനം നിർവ്വഹിച്ച പ്രസ്തുത ആഘോഷ പരിപാടിയിൽ, ടൗൺ ഓഫ് ഡേവി മേയറായ ബഹു: ജൂഡി പോളിനെ സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിനു നൽകുന്ന പിന്തുണകൾക്കുള്ള അംഗീകാരമെന്ന നിലയിൽ പ്രത്യേക ഫലകം നൽകി ആദരിച്ചു. ഏറ്റവും നല്ല സിപിഎ ക്കുള്ള ഫോബ്‌സ് മാഗസിന്റെ പുരസ്‌കാരം ലഭിച്ച ജോസ് തോമസ്സിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയുണ്ടായി. അവർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ കാത്തലിക് സഭയുടെ വികാരിയായ ഫാ: ജോർജ് ഇളമ്പാശ്ശേരിൽ ഓണ സന്ദേശം നിർവഹിച്ചു.
സമാജത്തിന്റെ ഈ വർഷത്തെ ഭാരവാഹികളായി താഴെപ്പറയുന്ന വ്യക്തികൾ വിവിധ ചുമതലകൾ നിർവഹിക്കുന്നു.
ബിജു ജോൺ ( പ്രസിഡന്റ് )
ഷാജൻ കുറുപ്പുമഠം ( വൈസ് പ്രസിഡൻറ് )
മാത്യു ജോൺ ( സെക്രട്ടറി )
നിധീഷ് ജോസഫ് ( ട്രെഷറർ )
സഞ്ജയ് നടുപറമ്പിൽ ( ജോയിന്റ് സെക്രട്ടറി )
രതീഷ് ചിത്രാലയ ( ജോയിന്റ് ട്രെഷറർ )
ജെയിംസ് മുളവന ( പബ്ലിക് റിലേഷൻസ് ഓഫീസർ )
സുനീഷ് പൗലോസ് ( പ്രോഗ്രാം കോർഡിനേറ്റർ )
ജോബി കൊറ്റം ( സ്പോർട്സ് കോർഡിനേറ്റർ )
ജിൻസ് ഫിലിപ്പ് മാത്യു ( പ്രൊഡക്ഷൻ കൺട്രോളർ & സീനിയർ യൂത്ത്
കോർഡിനേറ്റർ )
ഡോ. ജോജി ഗീവർഗീസ് (മീഡിയ)
വിവേക് തോമസ് പണിക്കർ, ജെയ്സൺ ജെയിംസ്, ജിജോ സാമുവേൽ ( IT )
ഡോ : ദിവ്യ വർഗീസ് , ജിനി ഷൈജു (കിഡ്സ് ആൻഡ് യൂത്ത് കമ്മിറ്റി
കോർഡിനേറ്റർസ് )
നോയൽ മാത്യു ( പ്രസിഡണ്ട് എലെക്ട് )
ഷിബു ജോസഫ് ( എക്സ് ഓഫീഷിയോ )





