കോട്ടയം : കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്റെ യു ഡി എഫ് പ്രവേശം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കവേ എതിർപ്പ് ശക്തമാക്കി ജോസഫ് വിഭാഗം. മുന്നണി വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജോസ് കെ മാണി പക്ഷത്തെ യു ഡി എഫിലേക്ക് കൊണ്ടുവരുന്നത് ജനങ്ങളുടെ മനസ്സിൽ മുന്നണിയെ ദുർബലപ്പെടുത്തുന്നതിന് കാരണമാകുമെന്നും, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആരുടേയും പിന്നാലെ നടക്കേണ്ട ഗതികേടില്ലെന്നും പാർട്ടി ചെയർമാൻ പി ജെ ജോസഫ് വ്യക്തമാക്കി.
അധികാരലബ്ധിക്കായി നിരന്തരം മുന്നണിമാറിക്കൊണ്ടിരിക്കുന്നതും, വരുന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയസാധ്യത മുന്നിൽകണ്ടുകൊണ്ടാണ് നിലവിലെ മുന്നണിമാറ്റ ചർച്ചകൾക്ക് ജോസ് കെ മാണി വിഭാഗം തിടുക്കംകൂട്ടുന്നതെന്നുമുള്ള യു ഡി എഫ് പ്രവർത്തകരുടെയും അണികളുടെയും അഭിപ്രായവും ഇതോടൊപ്പം ചർച്ചയാവുകയാണ്.

