PRAVASI

കേരളാ കോൺഗ്രസിൻ്റെ മിന്നും പ്രകടനം കാഴ്ചവെച്ച നിയുക്ത എം. എൽ. എമാർക്ക് അനുമോദനവുമായി പ്രവാസി കേരളാ കോൺഗ്രസ്

Blog Image

ചിക്കാഗോ: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ടിൽ ഏഴ് സീറ്റും നേടി യു. ഡി. എഫിന് ശക്തി പകരുകയും ഉന്നത വിജയം നേടുകയും ചെയ്ത എം. എൽ. എ മാർക്ക് പ്രവാസി കേരളാ കോൺഗ്രസ് ആശംസകൾ നേർന്നു. സൂം പ്ലാറ്റ്ഫോമിൽ അടിയന്തിരമായി  സംഘടിപ്പിച്ച യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് കൺവീനർ   സണ്ണി വള്ളിക്കളം അദ്ധ്യക്ഷത വഹിച്ചു. പി. ജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് യു. ഡി. എഫിൻ്റെ നിർണ്ണായക ശക്തിയായി മാറുകയും കഴിഞ്ഞ ഇലക്ഷനിൽ വമ്പിച്ച വിജയം നേടിയതിൽ പ്രവാസി കേരളാ കോൺഗ്രസ് അഭിമാനിക്കുന്നു. ഒരു ദുർഭരണത്തെ ഇല്ലാതാക്കാൻ ജനാധിപത്യ സമൂഹം ഒരേ മനസ്സോടെ ചിന്തിച്ചതിൻ്റെ വിജയമാണ് യു. ഡി. എഫിൻ്റേത് എന്നും അതിന് സഹായിച്ച കേരളീയ പൊതുസമൂഹത്തിന് നന്ദി അറിയിക്കുന്നതായും   സണ്ണി വള്ളിക്കളം അറിയിച്ചു.

കേരള കോൺഗ്രസ് നേതാവ് ഷോളി കുമ്പിളി വേലി മുഖ്യ പ്രഭാഷണം നടത്തി. വി. ഡി സതീശൻ്റെ നേതൃത്വത്തിൽ ടീം യു ഡി എഫ് എന്ന പേരിൽ ഇലക്ഷനെ നേരിട്ട യു ഡി എഫ് ,എൽ ഡി എഫ് ഗവൺമെൻ്റിൻ്റെ ദുഃഷ് ചെയ്തികൾക്ക് , ധാർഷ്‌ട്യം നിറഞ്ഞ പ്രവർത്തനങ്ങൾക്ക് അപഹാസ്യമായ ഇടതു സർക്കാരിനെ താഴെയിറക്കിയ കേരളീയ സമൂഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.വി. ഡി. സതീശൻ്റെ നേതൃത്വത്തിൽ വർഗ്ഗീയ ശക്തികൾക്ക് എതിരെ നടന്ന പോരാട്ടം ഏറെ ശ്രദ്ധേയമായി. വി. ഡി സതീശൻ കേരളത്തിലെ ഏറ്റവും ജനസ്വാധീധമുള്ള നേതാവായി മാറിയതായും യോഗം വിലയിരുത്തി.
തുടർന്നും ടീം യു ഡി എഫ് ഇതുപോലെ ഒറ്റക്കെട്ടായി വർഗ്ഗീയ ശക്തികൾക്കും , ഇടത് ശക്തികൾക്കും എതിരെ ശക്തമായി പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .

ഷിബു മുളയാനിക്കുന്നേൽ സ്വാഗതം ആശംസിച്ചു . മാത്യു തട്ടാമറ്റം , കുഞ്ഞു മാലിയിൽ ,ജോജി ജോൺ ,സിറിയക് സ്കറിയ ,
സ്റ്റാൻലി കളത്തിൽ , പ്രവീൺ തോമസ് , ജോസ് ഇഞ്ചനാട് എന്നിവർ ആശംസകൾ അറിയിച്ചു. ഷിബു അഗസ്‌റ്റിൻ നന്ദി അറിയിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.